SignIn
Kerala Kaumudi Online
Saturday, 26 September 2026 1.16 AM IST

ബാങ്ക് പണിമുടക്ക്: സഹകരണ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും

coop10

കൊച്ചി: സെപ്തംബർ 28 മുതൽ 30 വരെ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു) ആഹ്വാനം ചെയ്‌ത മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്കിൽ സഹകരണ ബാങ്കുകൾ പങ്കെടുക്കില്ലെന്ന് നാഷണൽ ഫെഡറേഷൻ ഒഫ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ആൻഡ് ക്രെഡിറ്റ് സൊസൈറ്റീസ് (എൻ.എ.എഫ്‌.സി.യു.ബി), എൻ.യു.സി.എഫ്‌.ഡി.സി, എൻ.എ.എഫ്‌.എസ്‌.സി.ഒ.ബി എന്നീ സംഘടനകൾ അറിയിച്ചു. സഹകരണ ബാങ്കുകളിലെ സേവനങ്ങൾ സാധാരണ രീതിയിൽ ലഭിക്കും. രാജ്യത്ത് ഏകദേശം 1,450 അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളും (യു.സി.ബി), 34 സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകളും (എസ്.ടി.സി.ബി), 351 ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളും (ഡി.സി.സി.ബി) പ്രവർത്തിക്കുന്നു. ശാഖാ ഇടപാടുകൾ, നിക്ഷേപം, പിൻവലിക്കൽ, പണമയയ്ക്കൽ, കാർഷിക വായ്‌പ തുടങ്ങിയ സേവനങ്ങളെല്ലാം ലഭ്യമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CO-OPERATIVE BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360