SignIn
Kerala Kaumudi Online
Friday, 25 September 2026 1.40 AM IST

നിക്ഷേപകരെ വലച്ച് വീണ്ടും ക്രൂഡ് വില

crude

ഓഹരി, സ്വർണ വിലകളിൽ തകർച്ച

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷവും യു.എസ് ബോണ്ടുകളുടെ യീൽഡിലെ കുതിപ്പും രാജ്യത്തെ ഓഹരി, നാണയ വിപണികളെ കനത്ത സമ്മർദ്ദത്തിലാക്കി. സെൻസെക്‌സ് 1,248 പോയിന്റ് ഇടിഞ്ഞ് 73,581ൽ അവസാനിച്ചു. നിഫ്‌റ്റി 384 പോയിന്റ് നഷ്‌ടത്തോടെ 23,63ൽ എത്തി. മിഡ്‌ക്യാപ്പ് സൂചിക രണ്ട് ശതമാനവും സ്മോൾക്യാപ്പ് സൂചിക 1.5 ശതമാനവും ഇടിഞ്ഞു. യു.എസിലെ പത്ത് വർഷ ട്രഷറി യീൽഡ് 19 വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന തലത്തിലെത്തി. ഉയർന്ന യീൽഡ് ഡോളർ ആസ്തികളെ കൂടുതൽ ആകർഷകമാക്കുന്നതിനൊപ്പം പലിശ നിരക്ക് കൂടുമെന്ന ആശങ്കയും വിപണിക്ക് തിരിച്ചടിയായി. ധനകാര്യ മേഖലയിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്.

ബജാജ് ഫിനാൻസിന്റെ ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞു. ആക്സിസ് ബാങ്ക്, ബജാജ് ഫിൻസെർവ്, ട്രെന്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയും കനത്ത തിരിച്ചടി നേരിട്ടു.

ക്രൂഡ്@105 ഡോളർ

പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ വൈകുമെന്ന വാർത്തകൾ ക്രൂഡോയിൽ വില വീണ്ടും ഉയർത്തി. അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും ഹോർമുസ് ഇടനാഴി അടഞ്ഞു കിടക്കുമെന്നും ഇറാൻ പ്രസിഡന്റ് വ്യക്തമാക്കിയതാണ് എണ്ണവിലയിൽ കുതിപ്പുണ്ടാക്കിയത്. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ഇന്നലെ ബാരലിന് 105 ഡോളറിലെത്തി. വെസ്‌റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 93.7 ഡോളറിലാണ്.

രൂപയ്ക്കും തകർച്ച

ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്താർജിച്ചതും ഓഹരി വിപണിയിലെ തകർച്ചയും എണ്ണ വിലയിലെ കുതിപ്പും രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 23 പൈസ ഇടിഞ്ഞ് 95.96ൽ എത്തി.

തിളക്കം മങ്ങി സ്വർണം

യു.എസ് ബോണ്ടുകളുടെ യീൽഡ് കുത്തനെ കൂടിയതോടെ നിക്ഷേപകർ സ്വർണത്തെ കൈവിട്ടു. സിംഗപ്പൂർ വിപണിയിൽ സ്വർണ വില ഔൺസിന് 17 ഡോളർ കുറഞ്ഞ് 4,268 ഡോളറായി. കേരളത്തിൽ പവൻ വില 1,120 രൂപ കുറഞ്ഞ് 1,11,960 രൂപയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRUDE OIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360