SignIn
Kerala Kaumudi Online
Friday, 15 May 2026 10.52 PM IST

ഇന്ന് സ്വർണം വാങ്ങിയാൽ പവന് രണ്ടായിരത്തോളം രൂപ ലാഭിക്കാം; ചാഞ്ചാട്ടത്തിനിടയിലും ഉപഭോക്താക്കൾക്ക് ആശ്വാസം

gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. പവന് 1640 രൂപ കുറഞ്ഞ് 1,17,400 രൂപയായി. ഇന്ന് ഒരു ഗ്രാമിന് വില 14,675 ആണ്. ഇന്നലെ 1,19,040 രൂപയായിരുന്നു ഒരു പവന് വില. പശ്ചിമേഷ്യൻ സംഘർഷത്തിന്റെയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതോടെയാണ് വില കുത്തനെ ഉയർന്നത്. ബുധനാഴ്‌ച മാത്രം ഒറ്റയടിക്ക് 10,200 രൂപയാണ് പവന് കൂടിയത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയത് മേയ് അഞ്ചിനായിരുന്നു.1,09,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ അന്നത്തെ വില. സ്വർണത്തിന്റെ ഇറക്കുമതി കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം ഇറക്കുമതി തീരുവ കൂട്ടിയത്. നേരത്തെ ആറ് ശതമാനമായിരുന്നെങ്കിൽ ഇപ്പോൾ 15 ശതമാനമാണ്. വിവാഹ ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. രൂപയുടെ വിനിമയ നിരക്ക് പിടിച്ചുനിർത്താനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമാണ് നീക്കമെന്നാണ് വിശദീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, GOLD RATE TODAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360