SignIn
Kerala Kaumudi Online
Monday, 08 June 2026 12.58 PM IST

സംസ്ഥാനത്ത് നാലാം ദിവസവും സ്വർണവിലയിൽ കുറവ്: ഇന്നത്തെ വില അറിയാം

READ ENGLISH VERSION
gold-rate

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് കേരളത്തിൽ സ്വർണ വിലയിൽ ഇടിവ് സംഭവിക്കുന്നത്. ഇന്ന് വിപണിയിൽ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന്റെ വില 13,905 രൂപയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,11,240 രൂപയാണ് വില. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്.

കഴിഞ്ഞ മാസം പകുതിക്ക് ശേഷം വലിയ രീതിയിലുള്ള വില ഇടിവാണ് സ്വർണ വിപണിയിലുള്ളത്. സംസ്ഥാനത്ത് വെള്ളിയുടെ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 265 രൂപയും 10 ഗ്രാം വെള്ളിയുടെ വില 2,650 രൂപയുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, GOLD RATE, PRICE DROP, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360