SignIn
Kerala Kaumudi Online
Friday, 03 July 2026 1.23 AM IST

ശമ്പളക്കാര്‍ മുതല്‍ ബിസിനസുകാര്‍ വരെ ശ്രദ്ധിക്കേണ്ട തീയതി; പ്രക്രിയ എളുപ്പമാക്കാന്‍ ചെയ്യേണ്ടത്

money
പ്രതീകാത്മക ചിത്രം

കൊച്ചി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള തിയതി അതിവേഗം അടുക്കുകയാണ്. ശമ്പളക്കാര്‍, പെന്‍ഷന്‍കാര്‍, ബിസിനസുകാര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയ നികുതിദായകര്‍ക്ക് സമയബന്ധിതമായി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് അത്യാവശ്യമാണ്. റിട്ടേണ്‍ ഫയല്‍ ചെയ്യാതിരുന്നാല്‍ പിഴയും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാം.


ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിംഗ് പോര്‍ട്ടലായ കിരീാല ഠമഃ ലഎശഹശിഴ ജീൃമേഹ വഴി ഓണ്‍ലൈനായി റിട്ടേണ്‍ സമര്‍പ്പിക്കാം. പാന്‍, ആധാര്‍, ഫോം 16, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, നിക്ഷേപ രേഖകള്‍ എന്നിവ തയ്യാറാക്കി കൈവശം വച്ചാല്‍ പ്രക്രിയ എളുപ്പമാകും.


അവസാന തിയതി


ഐ.ടി.ആര്‍1, ഐ.ടി.ആര്‍2 സമര്‍പ്പിക്കുന്ന ശമ്പളക്കാര്‍ക്കും നികുതിദായകര്‍ക്കും അവസാന തിയതി ജൂലായ് 31 ആണ്. ഐ.ടി.ആര്‍3, ഐ.ടി.ആര്‍4 സമര്‍പ്പിക്കുന്ന ഓഡിറ്റിന് വിധേയമല്ലാത്ത ബിസിനസ്, പ്രൊഫഷണല്‍ നികുതിദായകര്‍ ആഗസ്റ്റ് 31ന് മുന്‍പ് റിട്ടേണ്‍ നല്‍കണം.


ആരൊക്കെ റിട്ടേണ്‍ നല്‍കണം


നികുതിയിളവ് പരിധിയെക്കാള്‍ കൂടുതല്‍ വരുമാനമുള്ളവര്‍
ശമ്പള വരുമാനത്തോടൊപ്പം പലിശ, വാടക, മൂലധന നേട്ടം എന്നിവ ലഭിക്കുന്നവര്‍
വിദേശ ആസ്തികളോ വിദേശ വരുമാനമോ നേടുന്നവര്‍
നികുതി റീഫണ്ട് ലഭിക്കേണ്ടവര്‍
ഓഹരി, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയിലുണ്ടായ നഷ്ടം ഭാവിയിലെ നേട്ടമാക്കാന്‍ ആഗ്രഹിക്കുന്നവര്‍
ഉയര്‍ന്ന മൂല്യമുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയവര്‍


നികുതി ഇല്ലെങ്കിലും റിട്ടേണ്‍ നല്‍കണമോ


നികുതി ഇല്ലെങ്കിലും റിട്ടേണ്‍ നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് പ്രയോജനമാണ്. ബാങ്ക് വായ്പകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ വരുമാന രേഖയായി റിട്ടേണുകള്‍ നല്‍കാനാകും. ടി.ഡി.എസ് റീഫണ്ട് ലഭിക്കാനും വിദേശ വിസയ്ക്ക് അപേക്ഷിക്കുമ്പോഴും റിട്ടേണ്‍ ഗുണകരമാകും. സാമ്പത്തിക വിശ്വാസ്യത തെളിയിക്കാനുള്ള പ്രധാന രേഖ കൂടിയാണിത്.


വൈകിയാല്‍ പിഴ

റിട്ടേണ്‍ സമയത്തിന് നല്‍കിയില്ലെങ്കില്‍ പിഴ അടക്കേണ്ടി വരും. ഓഹരി ഉള്‍പ്പെടെയുള്ള മേഖലകളിലെ നഷ്ടം ഭാവിയിലുണ്ടാകുന്ന വരുമാനത്തില്‍ അഡ്ജസ്റ്റ് ചെയ്ത് നേട്ടമുണ്ടാക്കാനുള്ള അവസരം നഷ്ടമാകും. റീഫണ്ട് ലഭിക്കുന്നതില്‍ കാലതാമസമുണ്ടാകാനും ഇടയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FINANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360