ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ ആയുധങ്ങളുടെയും മറ്റ് സംവിധാനങ്ങളുടെയും നിർമ്മാണത്തിൽ കഴിഞ്ഞ ഒരുപതിറ്റാണ്ടിൽ ഇന്ത്യ ഏറെ മുന്നിലെത്തിയിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്നവ സ്വന്തമാക്കാൻ വേണ്ടി നിരവധി രാജ്യങ്ങൾ മുന്നോട്ടുവന്നിട്ടുമുണ്ട്. ഇത്തരത്തിൽ ഇന്ത്യ പുതുതായി വികസിപ്പിക്കുന്ന മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ സംവിധാനത്തിന് വേണ്ടി മുന്നിലെത്തിയിരിക്കുകയാണ് ഏഷ്യൻ രാജ്യമായ അർമേനിയ. 120 കിലോമീറ്റർ വിപുലീകരിച്ച ദൂരപരിധിയുള്ള പിനാക റോക്കറ്റിനാണ് അർമേനിയ രംഗത്തുവന്നിരിക്കുന്നത്. പിനാകയുടെ തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച 75 കിലോമീറ്റർ പരിധിയുള്ള വകഭേദം നേരത്തെ അർമേനിയ സ്വന്തമാക്കിയിരുന്നു.
പിനാകയുടെ 120 കിലോമീറ്റർ വിപുലീകൃത ദൂരപരിധിയുള്ള റോക്കറ്റ് ലോഞ്ചർ നിലവിൽ പരീക്ഷണഘട്ടത്തിലാണ്. 2027 പകുതിയോടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഇത് വിപുലമായ തോതിലെ നിർമ്മാണത്തിന് തയ്യാറാക്കുമെന്നാണ് കരുതുന്നത്. പരീക്ഷണഘട്ടത്തിന്റെ പുരോഗതിയുടെ ലഘുവിവരം ഇന്ത്യ ഇതിനകം അർമേനിയയെ അറിയിച്ചെന്നാണ് വിവരം. ഇപ്പോഴുള്ള പിനാക ലോഞ്ചറുകളെ പരിഷ്‌കരിക്കാതെ തന്നെ പുതിയ ആയുധങ്ങളെ അർമേനിയയ്‌ക്ക് പ്രയോഗിക്കാനാകും എന്നാണ് വിവരം.
ആധുനിക യുദ്ധോപകരണങ്ങളുടെ കൂട്ടത്തിൽ ലോംഗ് റേഞ്ച് മിസൈൽ സംവിധാനം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. വിലയേറിയ ബാലിസ്‌റ്റിക് മിസൈലുകളെ സ്വന്തമാക്കുന്നതിന് പകരം പുതിയ പരിഷ്‌കാരം അർമേനിയയ്‌ക്ക് പണച്ചെലവും കുറയ്‌ക്കുമെന്ന ഗുണമുണ്ട്. ആഗോള യുദ്ധോപകരണ മാർക്കറ്റിൽ ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥാനവും ഉറപ്പിക്കാൻ ഇതുവഴി കഴിയും.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇന്ത്യയുടെ പ്രധാന ആയുധ നിർമ്മിതികളെല്ലാം സ്വന്തമാക്കിയ രാജ്യമാണ് അർമേനിയ. സ്വാതി എന്ന ആയുധം കണ്ടെത്തുന്ന റഡാർ, മികവാർന്ന പീരങ്കികൾ, റോക്കറ്റ് സംവിധാനങ്ങൾ എന്നിവയെല്ലാം ഇന്ത്യയിൽ നിന്ന് അർമേനിയ സ്വീകരിച്ച പ്രതിരോധ ഉൽപ്പന്നങ്ങളാണ്.
Armenia has expressed interest in acquiring India's newly developing Pinaka rocket launcher system with an extended range of 120 kilometers. This advanced variant is currently undergoing testing, with the Defence Research and Development Organisation (DRDO) targeting large-scale production readiness by mid-2027. Armenia had previously procured a 75 km range Pinaka version, strengthening defense ties with India.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |