SignIn
Kerala Kaumudi Online
Wednesday, 09 September 2026 10.10 PM IST

പാകിസ്ഥാനിൽ നിന്നും കിലോമീറ്ററുകൾ മാത്രം അകലെ തയ്യാറായി ഇന്ത്യൻ വജ്രായുധം, റഡാറുകളിൽ കണ്ടെത്താൻ പ്രയാസം

fighter-jet
തേജസ് യുദ്ധവിമാനം

ന്യൂഡൽഹി: ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റ‌ഡ് (എച്ച്എഎൽ) തയ്യാറാക്കിനൽകുന്ന ലൈറ്റ് കോമ്പാക്‌റ്റ് യുദ്ധവിമാന വിഭാഗത്തിൽപെട്ട തേജസ് എംകെ 1എ ആദ്യ ബാച്ച് ഉടൻ വ്യോമസേനയുടെ ഭാഗമാകും. തേജസിന് ഉപയോഗിക്കുന്ന അമേരിക്കൻ നിർമ്മിത ജിഇ എഫ്404-ഐഎൻ20 എഞ്ചിനുകൾ വിതരണം ചെയ്യുന്നതിലെ താമസം കാരണം ഇവ സേനയുടെ ഭാഗമാകുന്നത് അൽപം വൈകിയിരുന്നു. ഈ പ്രശ്‌നം ഇപ്പോൾ പരിഹരിക്കപ്പെടുകയും എഞ്ചിൻ നിർമ്മാണ കമ്പനിയായ ജിഇ എയറോസ്‌പേസ് മൂന്ന് എഞ്ചിനുകൾ കൂടി കഴിഞ്ഞമാസം കയറ്റിയയക്കുകയും ചെയ്‌തതോടെയാണ് തേജസ് എംകെ 1എ യുദ്ധവിമാന നിർമ്മാണത്തിന് എച്ച്എഎൽ വേഗം കൂട്ടിയത്.

അധികമായി മൂന്ന് എഞ്ചിനുകൾ കൂടി ഇന്ത്യയിലെത്തിച്ചതോടെ ആകെ ലഭിച്ച എഞ്ചിനുകളുടെ എണ്ണം 10 ആയി. പുത്തൻ തേജസ് വിമാനങ്ങൾ വ്യോമസേന തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലേക്ക് ഉടൻതന്നെ വിന്യസിക്കും. ഡിസംബർ മാസത്തോടെ ആകെ 22 എഞ്ചിനുകൾ എത്തുമെന്നാണ് എച്ച്എഎൽ പ്രതീക്ഷിക്കുന്നത്. 2021ൽ കരാർ ഒപ്പിട്ടത് പ്രകാരം വ്യോമസേനയ്‌ക്ക് 83 തേജസ് യുദ്ധവിമാനങ്ങളാണ് ലഭിക്കുക. മൊത്തം 48,000 കോടി രൂപയുടെ കരാറാണ്. 97 വിമാനങ്ങൾക്കുകൂടി അനുമതി ലഭിച്ചാൽ ഇവ വിതരണം ചെയ്യുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ പക്കൽ തേജസ് വിമാനങ്ങളുടെ എണ്ണം 180 ആകും.യൂണിറ്റിന് 600 കോടി രൂപയാകും ഇവയുടെ വില.

അതിർത്തികളിൽ തന്ത്രപ്രധാനമായ സ്ഥലങ്ങളിലാകും എംകെ 1എ വിമാനങ്ങൾ വിന്യസിക്കുക. രാജസ്ഥാനിലെ ബിക്കാനീറിലെ നൾ എയർബേസിലാകും ഇവ ആദ്യമെത്തിക്കുക. പാകിസ്ഥാൻ അതിർത്തിയിൽ നിന്നും കിലോമീറ്ററുകൾ മാത്രം അകലെയാണിത്. അതിർത്തികടന്നുള്ള ഭീകരവാദ ഭീഷണിക്ക് മിനിട്ടുകൾക്കകം മറുപടി നൽകാനാകുമെന്ന് ചുരുക്കം. വളരെ ലഘുവായ റഡാർ ക്രോസ് സെക്ഷൻ (ആർസിഎസ്) ആണ് ഇവയ്‌ക്കുള്ളത്. റഡാർ തരംഗങ്ങളെ ആഗിരണം ചെയ്യുന്ന പ്രത്യേക പെയിന്റാകും ഇവയ്‌ക്ക് നൽകുക. എഞ്ചിൻ ബ്‌ളേഡുകളെ മറയ്‌ക്കാൻ വൈ ആകൃതിയിൽ എയർ ഇൻടേക്ക് ഈ ജെറ്റ് വിമാനത്തിനുണ്ട്.

പാകിസ്ഥാൻ ഉപയോഗിക്കുന്ന ജെ-10സി ചൈനീസ് നിർമ്മിത ലൈറ്റ് കോമ്പാറ്റ് മീഡിയം വെയിറ്റ് യുദ്ധവിമാനത്തെക്കാൾ മികവാർന്നതാണ് ഇന്ത്യയുടെ തേജസ്. ജെ-10സി വിമാനങ്ങൾ റഡാറിൽ ദൃശ്യമാകും.അഡ്വാൻസ്ഡ് ഇലക്‌ട്രോണിക് വാർഫെയർ സംവിധാനവും മികച്ച സെൻസറുകളും ഇന്ത്യയുടെ തേജസിനുണ്ട്.അസ്‌ത്ര എംകെ1 റഡാർ ഗൈഡഡ് മിസൈലുകൾ ഇവയിലുപയോഗിക്കുന്നു. 160 കിലോമീറ്റർ വരെ റേഞ്ച് ഇവക്കുണ്ട്. പാകിസ്ഥാൻ ഉപയോഗിക്കുന്ന പിഎൽ-15ഇ മിസൈലിന് 145 കിലോമീറ്ററാണ് പരമാവധി റേഞ്ച്. ഏതുനിലയിലും പാക് വ്യോമസേനയ്ക്ക് തലവേദനയാകാൻ പോകുന്നതാണ് തേജസ് എന്ന് ചുരുക്കം.

English Summary

The first batch of Tejas Mk1A light combat aircraft manufactured by Hindustan Aeronautics Limited (HAL) will soon join the Indian Air Force. Their induction was delayed due to disruptions in the supply of American-made GE F404-IN20 engines used in the aircraft. The issue has now been resolved, paving the way for their induction.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIGHTER JET, INDIAN AIRFORCE, COMING SOON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360