SignIn
Kerala Kaumudi Online
Friday, 11 September 2026 4.37 PM IST

റഷ്യയും ചൈനയുമെല്ലാം വിലവയ്‌ക്കുന്നത് വെറുതെയല്ല, അമേരിക്കൻ റിപ്പോർട്ടിലുള്ളത് ഇന്ത്യയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കാര്യങ്ങൾ

india-nuc-weapons
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ആണവായുധ ശക്തിയിൽ ആദ്യസ്ഥാനങ്ങളിൽ വരുന്ന രാജ്യമാണ് ഇന്ത്യ. 160 ആണവായുധങ്ങളാണ് ഇന്ത്യയിലുള്ളതായി ഇതിനകം പുറത്തുവന്നിട്ടുള്ളത്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ ഏറെ മുന്നിലാണെന്നതരത്തിലെ റിപ്പോർട്ടാണ് അമേരിക്കയിൽ നിന്ന് കഴിഞ്ഞദിവസം പുറത്തുവന്നത്. ഒരു അമേരിക്കൻ സംഘടന പുറത്തുവിട്ട 'ഇന്ത്യയുടെ ആണവായുധങ്ങൾ-2026' എന്ന ലേഖനത്തിൽ പറയുന്നതുപ്രകാരം 30 പുതിയ ആണവായുധങ്ങൾ കൂടി സ്വന്തമായി. ഇതോടെ ഇന്ത്യയുടെ ആകെ ആണവായുധങ്ങൾ 190 ആയെന്ന് ലേഖനത്തിലുണ്ട്.


ഇന്ത്യ അവരുടെ ആണവായുധ പോർമുനകൾ പരിഷ്‌കരിക്കുന്നത് തുടരുകയാണെന്നും പല പുത്തൻ ആയുധങ്ങളും തയ്യാറാക്കുന്നതായും റിപ്പോർട്ടിലുണ്ട്. മാത്രമല്ല നിലവിലെ ആണവവാഹക വിമാനങ്ങൾ പരിഷ്‌കരിക്കുകയോ മാറ്റുകയോ ചെയ്‌തെന്നും കര- സമുദ്ര അധിഷ്‌ടിതമായ ആണവായുധങ്ങൾ തയ്യാറാണെന്നും ഇതിൽ പറയുന്നു.

140 മുതൽ 225 ആണവായുധങ്ങൾ നിർമ്മിക്കാനാവശ്യമായ മിലിട്ടറി പ്‌ളൂട്ടോണിയം ഇന്ത്യ നിർമ്മിച്ചെന്നും ഇതുവഴി 190 ആയുധങ്ങളെങ്കിലും തയ്യാറാക്കിയെന്നും റിപ്പോർട്ടിലുണ്ട്. ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്‌റ്റ്സിലെ ന്യൂക്ളിയാർ ഇൻഫർമേഷൻ പ്രോജക്‌ട് ഡയറക്‌ടർ ഹാൻസ് എം ക്രിസ്റ്റെൻസെൻ, അസോസിയേറ്റ് ഡയറക്‌ടർ മാറ്റ് കോർഡ, റിസർച്ച് ആൻഡ് പ്രോജക്‌ട് മാനേജർ മകെൻസി നൈറ്റ് ബോയിലെ, സീനിയ‌ർ റിസർച്ച് അസോസിയേറ്റ് എലിയേന ജോൺസ് എന്നിവരാണ് ഈ റിപ്പോർട്ടിന് പിന്നിൽ.

ഒരു വർഷത്തിനകം സൈന്യത്തിന്റെ ഭാഗമായേക്കാവുന്ന രണ്ടിലധികം സംവിധാനങ്ങൾ തയ്യാറാകുകയാണെന്നും റിപ്പോർട്ടിലുണ്ട്. 'ഇന്ത്യ നിലവിൽ ഉപയോഗിക്കുന്നത് ഒൻപത് ന്യൂക്ളിയാ‌ർ വേധ സംവിധാനങ്ങളാണ്. ഇതിൽ രണ്ട് വിമാനങ്ങൾ, ആറ് കരയിലുപയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ, ഒരു സമുദ്രവേധ ബാലിസ്റ്റിക് മിസൈലുമാണെന്ന് ഞങ്ങൾ കണക്കുകൂട്ടുന്നു.'

ഇന്ത്യയ്‌ക്ക് എത്ര ആണവായുധങ്ങൾ കൈയിലുണ്ടെന്ന് ഇതുവരെ രേഖയൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ വിവിധ സർക്കാർ പ്രസ്‌താവനകളും, സർക്കാരിന്റെതല്ലാത്ത രേഖകൾ, വിവിധ വ്യവസായ സംരംഭങ്ങളുടെ റിപ്പോർട്ടുകൾ,മാദ്ധ്യമ റിപ്പോർട്ടുകൾ എന്നിവയും കൊമേഴ്‌സ്യൽ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളും പഠനവിധേയമാക്കിയാണ് അമേരിക്കൻ സംഘം റിപ്പോർട്ട് തയ്യാറാക്കിയത്. ഉയർന്ന അളവിൽ സമ്പുഷ്ടീകരിച്ച യുറേനിയം, ആയുധനിർമാണത്തിന് അനുയോജ്യമായ പ്‌ളൂട്ടോണിയം എന്നിവ നിർ‌മ്മിക്കുന്ന അപൂർവം രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് റിപ്പോർട്ടിലുണ്ട്. ഇതിൽ ഉയർന്ന അളവിൽ സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തെ ആണവോ‌ർജത്തിൽ പ്രവർത്തിക്കുന്ന കപ്പലുകൾക്കും അന്തർ‌വാഹിനികൾക്കും ഇന്ധനം നിർമ്മിക്കുന്നതിനാണ്.

ഇന്ത്യയുടെ പക്കലെ ആയുധങ്ങളിൽ പ്രധാനം മുംബയിലെ ഭാഭ ആണവ ഗവേഷണ കേന്ദ്രത്തിലെ 100 മെഗാവാട്ടിന്റെ ധ്രുവ പ്‌ളൂട്ടോണിയം നിർ‌മ്മാണ റിയാക്‌ടർ ആയിരുന്നു. 2010 വരെ ഉപയോഗിച്ചത് ഇതേസ്ഥലത്തെ സൈറസ് റിയാ‌ക്‌ടറുമായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട കാത്തിരുപ്പിനൊടുവിൽ കൽപ്പാക്കത്തെ 500 മെഗാവാട്ടിന്റെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്‌ടർ ഇന്ദിരാഗാന്ധി ആറ്റോമിക് റിസർച്ച് സെന്ററിൽ തയ്യാറായി. ഈ വർഷം ഏപ്രിലിലായിരുന്നു ഇത്.

'ആയുധങ്ങളുടെ രൂപകൽപന എന്തുതന്നെയായാലും ഇന്ത്യ അവരുടെ കൈവശമുള്ള പ്‌ളൂട്ടോണിയമെല്ലാം ആയുധങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിച്ചതായി രേഖയില്ല. ഒരുപക്ഷെ അതിൽ നല്ലൊരുഭാഗം കരുതൽ ശേഖരമായി സൂക്ഷിച്ചിട്ടുണ്ടാകാം.' റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇന്ത്യയ്‌ക്ക് നിലവിലുള്ള ആണവായുധ പോർമുനകൾക്ക് കഴിയുന്നതിലും ആയുധങ്ങൾ നിർമ്മിച്ചിരിക്കാൻ വഴിയില്ലെന്നും 'വിശ്വസനീയമായ കുറഞ്ഞഅളവിലെ പ്രതിരോധശേഷി നിലനിർത്താനും ആണവായുധങ്ങൾ ആദ്യം പ്രയോഗിക്കില്ലെന്ന നിലപാട് തുടരാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്' എന്ന പാർലമെന്റിലെ മോദി സർക്കാരിന്റെ പ്രസ്‌താവന ഇവർ സൂചിപ്പിക്കുന്നുണ്ട്. അതേസമയം പാകിസ്ഥാന് നിലവിൽ 170 ശക്തമായ ആണവായുധങ്ങളാണ് ഉള്ളതെന്നാണ് സൂചന, ഇന്ത്യയുടെ തൊട്ടടുത്ത്.

English Summary

India is estimated to have around 190 nuclear warheads, according to a new report by the Federation of American Scientists (FAS). The report, titled “India’s Nuclear Weapons – 2026,”

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA, NUCLEAR WEAPONS, AMERICAN REPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360