ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ ആധുനികവൽക്കരണത്തിനാണ് പ്രഥമ പരിഗണനയെന്ന് കരസേന മേധാവി ജനറൽ ധീരജ് സേത്ത്. ഇതിനായി 'വിജയ് (VIJAY) കർമ്മ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ യുദ്ധമുഖങ്ങൾക്ക് പ്രാപ്തമാകുന്ന രീതിയിൽ സേനയിൽ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരസേനയുടെ 31-ാം മേധാവിയായി ചുമതലയേറ്റതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജാഗ്രതയോടെ തയ്യാറെടുക്കുന്നതാണ് 'വി' കൊണ്ട് അദ്ദേഹം അർത്ഥമാക്കിയത്. അതിർത്തികളിലും മറ്റും നിരന്തരമായ ജാഗ്രത തുടരുമെന്നും ധീരജ് സേത്ത് പറഞ്ഞു. നമ്മുടെ സുരക്ഷയ്‌ക്കെതിരെ നേരിടുന്ന ഏത് വെല്ലുവിളിയെയും നേരിടുന്നതിന് സൈന്യത്തെ തയ്യാറെടുപ്പിക്കും.
സിദ്ധാന്തത്തിലും സാങ്കേതികവിദ്യയിലും നവീകരണത്തിന് വലിയ പ്രധാന്യം നൽകിക്കൊണ്ട് സെെന്യത്തിന്റെ ചിന്തയും കഴിവും വികസിപ്പിക്കും. മാറിക്കൊണ്ടിരിക്കുന്ന യുദ്ധ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സൈന്യത്തിന് പരിവർത്തനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആധുനിക സൈനിക പ്രവർത്തനങ്ങൾക്ക് കൂട്ടായ്മ ആവശ്യമാണ്. ഇന്ത്യൻ വ്യോമസേനയും നാവികസേനയുമായി കൂടുതൽ ഏകോപനത്തിന് പ്രധാന്യം നൽകുമെന്നും ധീരജ് സേത്ത് വ്യക്തമാക്കി. കൂട്ടായ്മ മാത്രമല്ല ഏകീകരണവും ഇതിൽ അദ്ദേഹം ഉൾപ്പെടുത്തുന്നു.
സൈന്യം സ്വയം പര്യാപ്തത നേടണം. തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യകളും വ്യവസായവും കൂടുതൽ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്ത് തന്നെ ഉണ്ടാക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് യുദ്ധം വിജയിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ധീരജ് സേത്ത് വ്യക്തമാക്കി.
Y - (Yodha First)
ഓരോ സൈനികനും ഒരു യോദ്ധവാണ്. ഓരോ യോദ്ധവിനും സാങ്കേതിക വെെദഗ്ദ്ധ്യം, പരിശീലനം എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |