SignIn
Kerala Kaumudi Online
Friday, 28 August 2026 4.57 PM IST

നോർവെയുടെ രാജാവ് ഹരാൾഡ് അഞ്ചാമൻ അന്തരിച്ചു, വിടവാങ്ങിയത് യൂറോപ്പിലെ ഏറ്റവും പ്രായമേറിയ ഭരണാധികാരി

harald-five
ഹരാൾഡ് അഞ്ചാമൻ

ഓസ്‌ളോ: നോർവെ രാജാവ് ഹരാൾഡ് അഞ്ചാമൻ അന്തരിച്ചു. യൂറോപ്പിലെ ഏറ്റവും പ്രായംകൂടിയ ഭരണാധികാരിയായ ഹരാൾഡിന് 89 വയസായിരുന്നു. രക്തസംബന്ധമായ രോഗത്തെതുടർന്ന് ഓസ്‌ളോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ വച്ച് പ്രാദേശിക സമയം വെള്ളിയാഴ്‌ച രാവിലെ 6.35നാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. നോർവെയിലെ രാജകൊട്ടാരത്തെ പരിഷ്‌കാരത്തിലേക്ക് നയിച്ചയാളായിരുന്നു അദ്ദേഹം. മറ്റ് ഭരണാധികാരികളെപ്പോലെ പ്രായമേറെയായപ്പോൾ അധികാരം മക്കളിലേക്ക് അദ്ദേഹം കൈമാറിയില്ല. രാജാവിന്റെ മരണത്തെ തുടർന്ന് നോർവെയിലാകെ പതാകകൾ താഴ്‌ത്തിക്കെട്ടി. പള്ളികളിൽ കൂട്ടത്തോടെ മണിമുഴങ്ങി. പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറെ രാജാവിന്റെ മരണത്തിൽ അനുശോചിച്ചു.

അദ്ദേഹത്തിന്റെ മകനായ ഹാക്കോൻ എട്ടാമൻ (53) ആകും ഇനി രാജാവാകുക. 1991ലാണ് ഹരാൾഡ് രാജാവ് അധികാരത്തിലേറിയത്. 14-ാം നൂറ്റാണ്ടുമുതൽ ഇന്നോളം നോർവെയിൽ തന്നെ ജനിച്ച ആദ്യ രാജാവാണ് ഹരാൾഡ് അഞ്ചാമൻ. ചെറുപ്പത്തിൽ ലോകമഹായുദ്ധകാലത്ത് നോർവെയെ ജർമ്മനി പിടിച്ചടക്കിയപ്പോൾ ഹരാൾഡ് അമേരിക്കയിൽ അഭയംപ്രാപിച്ചിരുന്നു. അടുത്തകാലത്ത് നിരവധി രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. മൂത്രസഞ്ചിയിലെ കാൻസർ അദ്ദേഹത്തിന് ബാധിച്ചിരുന്നു, 2024ൽ പേസ്‌മേക്കർ ഘടിപ്പിക്കുന്ന ഓപ്പറേഷനും അദ്ദേഹത്തിന് നടത്തി. ചുവന്നരക്താണുക്കൾ ശരീരത്തിൽ നശിക്കുന്ന ഹീമോലൈറ്റിക് അനീമിയ ബാധിച്ചതോടെ താൽക്കാലികമായി ഭരണം മകൻ ഹാക്കോൺ എട്ടാമന് നൽകിയിരുന്നു. നോർവെ പാർലമെന്റിൽ താനെടുത്ത പ്രതിജ്ഞ പാലിക്കാനായി സ്ഥാനത്യാഗം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

English Summary

Norway’s King Harald V has died. Harald, who was Europe’s oldest reigning monarch, was 89 years old. He died at Oslo University Hospital at 6:35 a.m. local time on Friday, following a blood-related illness. He was known for leading the Norwegian monarchy towards greater modernisation and reform.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARALD 5, KING OF NORWAY, DIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360