
ന്യൂഡൽഹി: ജപ്പാനിലെ അയ്ചി നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മുൻ ഇന്ത്യൻ താരവും ബി.സി.സി,ഐ സെന്റർ ഓഫ് എക്‌സലൻസ് മേധാവിയുമായ വി.വി.എസ്. ലക്ഷ്മൺ പരിശീലിപ്പിക്കും. കഴിഞ്ഞ തവണ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ കോച്ചും ലക്ഷ്മൺ തന്നെയായിരുന്നു. ലക്ഷ്മണിനൊപ്പം സുനിൽ ജോഷി, ശുഭദീപ് ഘോഷ്, ഹൃഷികേശ് കനിത്കർ എന്നിവർ ഇക്കുറി പരിശീലകസംഘത്തിലുണ്ടാകും.ഏഷ്യൻ ഗെയിംസിന്റെ അതേ സമയത്താണ് വെസ്റ്റ് ഇൻഡീസ് ടീം ഇന്ത്യയിൽ പര്യടനം നടത്തുന്നത്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ ടീമിനൊപ്പം ഉണ്ടായിരിക്കും. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിനെ ഏഷ്യൻ ഗെയിംസിൽ പരിശീലകനായി നിയമിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |