SignIn
Kerala Kaumudi Online
Friday, 04 September 2026 7.48 AM IST

'ട്രംപ് നാണയം'

d

വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖചിത്രം ആലേഖനം ചെയ്ത ഒരു ഡോളറിന്റെ സ്പെഷ്യൽ നാണയം പുറത്തിറക്കി യു.എസ്. യു.എസ് സ്വാതന്ത്ര്യം നേടിയതിന്റെ 250 -ാം വാർഷികത്തോടനുബന്ധിച്ചാണ് സ്വർണ നിറത്തിലെ നാണയം അവതരിപ്പിച്ചത്. നൂറു വർഷത്തിനിടെ ആദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ചിത്രം യു.എസ് നാണയത്തിൽ പ്രത്യക്ഷപ്പെടുന്നത്. 2,50,000 നാണയങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്. അതേസമയം മരണപ്പെട്ടവരുടെ ചിത്രമേ കറൻസിയിൽ ഉൾപ്പെടുത്താവൂ എന്ന ഫെഡറൽ നിയമങ്ങൾക്ക് വിരുദ്ധമാണിതെന്ന് കാട്ടി പ്രതിഷേധവുമുണ്ട്. എന്നാൽ പ്രത്യേക അവസരങ്ങളിൽ ഇത്തരം നാണയങ്ങൾ പുറത്തിറക്കി വിതരണം ചെയ്യാൻ സർക്കാരിന് അധികാരമുണ്ടെന്നാണ് ട്രംപ് അനുകൂലികളുടെ വാദം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360