SignIn
Kerala Kaumudi Online
Thursday, 03 September 2026 11.37 PM IST

'അഭിഷേക് അവിടെ നിൽക്കട്ടെ, വൈഭവിനൊപ്പം സഞ്ജു മതി; ആ പരീക്ഷണം നടത്താൻ ഇന്ത്യ തയ്യാറാകണം'

sanju-samson
സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി

മുംബയ്: സിംബാബ്‌വെ പര്യടനത്തിൽ നിന്ന് വിട്ടുനിന്ന സഞ്ജു സാംസണെ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഈ വർഷം ആദ്യം ഇന്ത്യ ട്വന്റി 20 ലോകകപ്പ് നേടിയതുമുതൽ മാനേജ്‌മെന്റ് നിരന്തരം ടീമിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ഓപ്പണിംഗ് അടക്കമുള്ള നിരയിൽ പരീക്ഷണം നടത്തിയിരുന്നു. ഐപിഎൽ സീസണിന് പിന്നാലെ വൈഭവ് സൂര്യവംശിക്ക് സീനിയർ ടീമിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയും അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനുള്ള അവസരം ലഭിച്ചത് ഈ വർഷമാണ്.

എന്നാൽ ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം തുടർച്ചയായി സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവെച്ചതിനെത്തുടർന്ന് സഞ്ജുവിന് ടീമിലെ സ്ഥാനവും നഷ്ടപ്പെട്ടു. ബാറ്റിംഗ് മുൻനിരയിൽ ഏറ്റവും മികച്ച കോമ്പിനേഷൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ ഇപ്പോഴും. അതുകൊണ്ട് തന്നെ സഞ്ജുവിന് അഫ്ഗാനെതിരായ മത്സരം നിർണായകമാണ്. സഞ്ജു ടീമിൽ തിരിച്ചെത്തിയതോടെ ഓപ്പണിംഗ് കൂട്ടുകെട്ട് ആരാകുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.

ഇപ്പോഴിതാ ഇക്കാര്യത്തിന്റെ ഒരു അഭിപ്രായം മുന്നോട്ടുവച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദീപ് ദാസ്ഗുപ്ത. സഞ്ജുവും വൈഭവും ഇന്ത്യയ്ക്കായി ഇതുവരെ ഒരുമിച്ച് ഇന്നിംഗ്സ് ഓപ്പൺ ചെയ്തിട്ടില്ലാത്തതിനാൽ ടീം മാനേജ്‌മെന്റ് ഇവരെ ഉൾപ്പെടുത്തി പുതിയൊരു ഓപ്പണിംഗ് ജോഡിയെ പരീക്ഷിക്കണമെന്ന് ദീപ് ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു.

ദീപ് ദാസ്ഗുപ്തയുടെ വാക്കുകളിലേക്ക്

'സിംബാബ്‌വെയുമായുള്ള പരമ്പര ഇതിൽ നിന്ന് മാറ്റിനിർത്തുക. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയെക്കുറിച്ച് ചിന്തിക്കുമ്പോൾ സഞ്ജുവും അഭിഷേകുമാണ് ഓർമ്മയിൽ വരുന്നത്. മൂന്ന് പേരെയും ലഭ്യമായിരുന്നപ്പോൾ സഞ്ജുവിനെയും അഭിഷേകിനെയുമാണ് അവിടെ കാണാൻ കഴിഞ്ഞത്. സഞ്ജു-വൈഭവ് കൂട്ടുകെട്ട് നമ്മൾ ഇതുവരെ കണ്ടിട്ടില്ലെന്ന് തോന്നുന്നു. ഇതുവരെ നമ്മൾ അഭിേേഷ്-വൈഭവ്, അഭിഷേക്-സഞ്ജു എന്നിവരെയാണല്ലോ കണ്ടത്? സഞ്ജുവും വൈഭവും തമ്മിലുള്ള കൂട്ടുകെട്ട് എങ്ങനെയായിരിക്കുമെന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.'

English Summary

Sanju Samson has been named in India's T20 squad for the Afghanistan series, following his absence from the Zimbabwe tour. India continues to experiment with its squad and opening combinations post-T20 World Cup victory. Samson's return sparks debate on the ideal opening partnership, with former wicketkeeper Deep Dasgupta suggesting a new pairing of Samson and Vaibhav Suryavanshi.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJU SAMSON, VAIBHAV SURYAVANSHI, ABHISHEK SHARMA, INDIA CRICKET, SANJU SAMSON BATTING POSITION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360