SignIn
Kerala Kaumudi Online
Thursday, 24 September 2026 11.24 PM IST

വൃദ്ധ പതിറ്റാണ്ടുകളോളം വാതിൽ അടയാതിരിക്കാൻ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം, കാരണം അമ്പരപ്പിക്കുന്ന കണ്ടെത്തൽ

rumanite
റുമനൈറ്റ്

ബുക്കാറസ്‌റ്റ്: റൊമേനിയയിൽ വീട് കാറ്റിൽ അടയാതിരിക്കാൻ തടയായി വൃദ്ധ പതിറ്റാണ്ടുകളോളം ഉപയോഗിച്ചിരുന്ന വസ്‌തുവിന് ഇപ്പോൾ വില 10 കോടിയോളം. റൊമേനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ നിന്ന് 90 മൈൽ വടക്ക് കോൾട്ടി എന്ന ഗ്രാമത്തിലാണ് അമ്പരപ്പിക്കുന്ന ഈ സംഭവം നടന്നത്. 1991ൽ മരിച്ചുപോയ ഒരു വൃദ്ധയാണ് വീട്ടിൽ തടയായി പതിറ്റാണ്ടുകളോളം അമൂല്യമായ വസ്‌തു അറിയാതെ ഉപയോഗിച്ചത്. വൃദ്ധയുടെ മരണശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞ് ഒരു ബന്ധു വീട് പരിശോധിക്കവെയാണ് ഈ വസ്‌തു ലഭിച്ചത്.

കോൾട്ടിയിലെ അരുവിയിൽ നിന്നും മണൽ നിറഞ്ഞ അതിന്റെ സമീപപ്രദേശത്ത് നിന്നും സ്ഥലവാസികൾ അംബർ എന്ന പ്രത്യേക തരം കല്ല് ശേഖരിക്കാറുണ്ട്. ഇത്തരത്തിൽ അരുവിയിൽ നിന്ന് വൃദ്ധ എപ്പോഴോ ശേഖരിച്ച കല്ലിനാണ് ഇപ്പോൾ കോടികൾ വിലമതിക്കുമെന്ന് കണ്ടെത്തിയത്. ഇതിന്റെ വലിപ്പവും കാലപ്പഴക്കവുമാണ് ഇത്ര വില ഉയരാൻ കാരണം. ചെമ്പൻ നിറവും അൽപം കറുപ്പ് നിറവും കൂടിച്ചേർന്ന ഈ കല്ലിന് ഏകദേശം മൂന്നര കിലോ ഭാരമുണ്ടായിരുന്നു.

വീട് ലഭിച്ച വൃദ്ധയുടെ ബന്ധുവിന് അംബർ കല്ലിൽ എന്തോ പ്രത്യേകത തോന്നി. അവർ ഇത് സർക്കാരിന് നൽകാനൊരുങ്ങി. കല്ല് വാങ്ങുംമുൻപ് ഭരണാധികാരികൾ അതെന്താണെന്ന് വിശദമായി പരിശോധിച്ചു. പോളണ്ടിലെ ക്രകോവിലെ ചരിത്ര മ്യൂസിയത്തിലേക്ക് കല്ല് അയച്ചു. മരത്തിന്റെ കറ ഫോസിലായി മാറി പിന്നീട് കട്ടിയാകുന്ന റുമനൈറ്റ് എന്ന പ്രത്യേക അംബർ കല്ലാണ് ഇതെന്ന് അവിടെ തെളിഞ്ഞു. ഇതിന്റെ കാലപ്പഴക്കമാണ് വീണ്ടും ഞെട്ടിച്ചത് 38 മുതൽ 70 മില്യൺ വർഷങ്ങൾക്ക് മുൻപുള്ളതായിരുന്നു അത്.

റൊമേനിയ ഇതോടെ ഈ റുമനൈറ്റിനെ ദേശീയ നിധിയായി പ്രഖ്യാപിച്ചു. ബുസാവു കൺട്രി മ്യുൂസിയത്തിലേക്ക് പ്രദർശനത്തിനായി 2022ൽ ഇത് മാറ്റി. ഇതിന്റെ കൃത്യമായ വില നിശ്ചയിക്കപ്പെട്ടില്ലെങ്കിലും ഒരു മില്യൺ ഡോളറെങ്കിലും (9.59 കോടി രൂപ) വിലയുണ്ടെന്ന് കരുതപ്പെടുന്നു. വൃദ്ധയുടെ വീട്ടിൽ അവരുടെ മരണശേഷം കള്ളന്മാർ കയറിയെങ്കിലും ഈ കോടികളുടെ വിലയുള്ള കല്ല് എടുത്തില്ല. പകരം മറ്റ് പല വസ്‌തുക്കളും നഷ്‌ടപ്പെടുകയും ചെയ്‌തു എന്ന കൗതുകമുണർത്തുന്ന സംഭവവും ഇവിടെയുണ്ടായി.

English Summary

A Romanian woman unknowingly used a valuable object as a doorstop for decades. The elderly woman, who died in 1991, had kept the object at her home in the village of Colți, about 90 miles north of Bucharest.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROMENIA, AMBER STONE, ELDERLY WOMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360