SignIn
Kerala Kaumudi Online
Saturday, 10 October 2026 9.24 PM IST

എസ്ഐആറിനെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും പിന്തുണച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

READ ENGLISH VERSION
election-commision-
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങൾ

ന്യൂഡൽഹി : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെയും തീവ്ര വോട്ടർ പട്ടിക പുതുക്കലിനെയും (എസ്.ഐ.ആർ)​ പിന്തുണച്ച് മുൻ ഐ.എ.എസ്,​ ഐ.എഫ്.എസ് ഉദ്യോഗസ്ഥർ. 124 ഉദ്യോഗസ്ഥർ പിന്തുണ പ്രഖ്യാപിച്ച് പൗരൻമാർക്കായി തുറന്ന കത്ത് പങ്കുവച്ചു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ പ്രതിപക്ഷവും സി.ജെ.പിയും സമരവുമായി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ ഇടപെടൽ.

രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റാൻ് അനുവദിക്കണമെന്നും തെളിവില്ലാതെ ആരോപണങ്ങൾ ഉന്നയിച്ച് സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കരുതെന്നും ഉദ്യോഗസ്ഥർ പറയുന്നു. വ്യക്തമായ തെളിവുകളില്ലാതെ തിരഞ്ഞെടുപ്പുകളിൽ ക്രമക്കേട് നടന്നു എന്നാരോപിക്കുന്നത് ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസത്തെ തകർക്കുമെന്ന് മുൻ അംബാസഡർ ഭാസ്വതി മുഖർജി,​ മുൻ അഡിഷണൽ തീഫ് സെക്രട്ടറി എം.മദൻ ഗോപാൽ തുടങ്ങിയവർ ഉൾപ്പെട്ട കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ജയിക്കുമ്പോൾ സിസ്റ്റം ശരിയും തോൽക്കുമ്പോൾ അട്ടിമറിയുമാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് തന്നെ ഹിമാചൽ പ്രദേശ്,​ കർണാടക,​ തെലങ്കാന,​ ജാർഖണ്ഡ്,​ ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ തിരിച്ചടിയുണ്ടായി. 2024ൽ കേവലഭൂരിപക്ഷം നഷ്ടപ്പെട്ടതും ഈ കമ്മിഷന്റെ കീഴിലാണെന്നും കത്തിൽ ഓർമ്മിപ്പിക്കുന്നു. വോട്ടർ പട്ടികയിലെ ഇരട്ടവോട്ടുകളും മരിച്ചവരുടെ പേരുകളും നീക്കം ചെയ്യുന്നതിനുള്ള ഭരണഘടനാപരമായ ശുദ്ധീകരണ പ്രക്രിയയാാണ് എസ്.ഐ.ആർ. 2003ന് ശേഷം ബീഹാറിൽ നടപ്പാക്കിയ എസ്.ഐ.ആറിൽ 22 ലക്ഷം മരണമടഞ്ഞ വോട്ടർമാരെയും 7 ലക്ഷം ഇരട്ടവോട്ടുകളും നീക്കം ചെയ്തപ്പോൾ 21.5 ലക്ഷത്തോളം പുതിയ വോട്ടർമാരെ പട്ടികയിൽ കൂട്ടിച്ചേർക്കാൻ കഴിഞ്ഞെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIR, ELECTION COMMISSION, SIR VOTER LIST, FORMER IAS OFFICERS LETTERS, SIR CONTROVERSY, CJP PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360