SignIn
Kerala Kaumudi Online
Saturday, 03 October 2026 10.41 PM IST

റഷ്യ - യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ നിർണായക ഇടപെടൽ

zelenski-modi-
സെലൻസ്കിയും നരേന്ദ്രമോദിയും Image Credit : facebook

കീവ് : റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ നിർണായകമായ ഇടപെടൽ ഉണ്ടായെന്ന് വെളിപ്പെടുത്തി യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം. വെടിനിറുത്തലിന് ഇന്ത്യയടക്കം നാലു രാജ്യങ്ങൾ സമാധാന പദ്ധതികൾ നിർദ്ദേശിച്ചിരുന്നുവെന്നും ഇതിൽ ഇന്ത്യയുടെ നിർദ്ദേശമായരുന്നു ഏറ്റവും സമഗ്രം എന്നും വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു. തുർക്കി,​ ഈജിപ്റ്റ്,​ യു.എസ് എന്നിവരാണ് നിർദ്ദേശം സമർപ്പിച്ച മറ്റ് മൂന്നുരാജ്യങ്ങൾ. ആദ്യമായാണ് ഇന്ത്യ സമാധാന ശ്രമങ്ങളിൽ സജീവമായ മദ്ധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയുമായി വെടിനിർത്തലിലെത്താൻ യുക്രെയ്ൻ തയ്യാറാണെന്നും സിബിഹ കീവിൽ മാദ്ധ്യമങ്ങളോടു പറഞ്ഞു.നാല് പദ്ധതികളാണ് നിലവിൽ ചർച്ചയിലുള്ളത്. ഇതിൽ ഏറ്റവും സമഗ്രം ഇന്ത്യ മുന്നോട്ടുവച്ച നിർദ്ദേശങ്ങളാണ്. ഊർജ്ജ കേന്ദ്രങ്ങൾക്കും തുറമുഖങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ പൂർണമായും നിറുത്തിവയ്ക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. യു.എസ് മുന്നോട്ടു വച്ച നിർദ്ദേശങ്ങളിൽ ഊർ‌ജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. കരിങ്കടലിലൂടെയുള്ള ഭക്ഷ്യധാന്യ വിതരണവും കപ്പൽ ഗതാഗതവും പുനഃസ്ഥാപിക്കാൻ യുക്രെയിൻ തയ്യാറാണെന്നും അതിന് റഷ്യയും അനുകൂല നിലപാട് എടുക്കണമെന്നും അദ്ദേഹം ്യക്തമാക്കി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA, UKRANE, RUSSIA, UKRANE RUSSIA WAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360