SignIn
Kerala Kaumudi Online
Thursday, 24 September 2026 9.22 PM IST

യുക്രെയിന്‌ പിന്നാലെ റഷ്യയുടെ അടുത്ത ലക്ഷ്യം പോളണ്ടോ? അതിർത്തി കടന്നെത്തിയത് എംഐ-8 ഹെലികോപ്‌റ്ററുകൾ

russian-helicopter
റഷ്യയുടെ എംഐ-8 ഹെലികോപ്റ്റർ

വാർസോ: യുക്രെയിൻ-റഷ്യ യുദ്ധത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളുടെ സാമ്പത്തിക, ആയുധ സഹായം യുക്രെയിന് എത്തിക്കുന്നതിൽ മുൻപന്തിയിലുള്ള രാജ്യമാണ് പോളണ്ട്. യുക്രെയിനെ സഹായിക്കുന്നതിനാൽ പോളണ്ടുമായുള്ള റഷ്യയുടെ ബന്ധം അത്ര സുഖകരമല്ല. നേരിട്ട് ഒരു യുദ്ധത്തിന് തയ്യാറല്ലെങ്കിലും യുക്രെയിനെ സഹായിക്കുന്ന രാജ്യങ്ങൾക്ക്നേരെ 'ഹൈബ്രിഡ‌് യുദ്ധരീതി' അവലംബിക്കാനാണ് റഷ്യയുടെ നീക്കം. അബദ്ധവശാലുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നതാണ് ഇത്.

ഏത്‌സമയവും നേരിട്ടുള്ള റഷ്യൻ ആക്രമണം പ്രതീക്ഷിച്ചിരിക്കുകയാണ് ഇതിനിടെ പോളണ്ട്. കഴിഞ്ഞദിവസം റഷ്യയുടെ എംഐ-8 ഹെലികോപ്റ്രറുകൾ പോളണ്ടിലെ നാറ്റോ വ്യോമാതിർത്തിയിൽ 1000 അടിയോളം പറന്നു. പോളിഷ് നഗരമായ ബ്രനിയേവോയുടെ സമീപത്താണ് ഹെലികോപ്റ്ററെത്തിയത് അതും റഷ്യയിലെ ആയുധശാലയുള്ള കാലിനിൻഗ്രാഡ് മേഖലയിൽ നിന്ന്.

42 സെക്കന്റേ ഹെലികോപ്റ്രറുകൾ പറന്നുള്ളുവെങ്കിലും ഈ സമയംകൊണ്ട് പോളണ്ടിലെ നാറ്റോ യുദ്ധവിമാനങ്ങൾ അവയെ മടക്കി. നാറ്രോയുടെ സൈനിക പ്രതിരോധത്തെ തകർക്കാനുള്ള മനഃപൂർവമായ ശ്രമമായാണ് ഇതിനെ പോളണ്ട് കണ്ടത്. ഒപ്പം തങ്ങളുടെ പൗരന്മാരോട് തയ്യാറെടുക്കാൻ പറയുന്നതിനുള്ള അവസരമായും. തനിക്ക് അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ഒരു ബാക്ക്പാക്ക് ഉണ്ടെന്ന് പോളണ്ട് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റഡോസ്‌ലോവ് സികോർസ്‌കി പറഞ്ഞു. സൈനിക ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സൈനിക കേന്ദ്രങ്ങൾ എവിടെയെന്ന് അറിയാമെങ്കിലും മുറിവ് തുന്നിക്കെട്ടുന്നത് പോലുള്ള കാര്യങ്ങൾ എല്ലാവരും പഠിച്ചിരിക്കണമെന്നാണ് സികോർസ്‌കിയുടെ വാദം.


അതേസമയം റഷ്യൻ ഹെലികോപ്റ്രറിന്റെ സഞ്ചാരം തങ്ങൾ ട്രാക്ക് ചെയ്‌തിരുന്നെന്ന് പോളിഷ് സൈന്യം അറിയിച്ചു. റഷ്യ തങ്ങളുടെ സൈനിക തയ്യാറെടുപ്പ് നിരീക്ഷിക്കുകയാകാമെന്നാണ് പോളിഷ് സൈന്യം വ്യക്തമാക്കുന്നത്. ഈ വർഷം മാർച്ചിൽ തങ്ങളുടെ 450 മില്യൺ ജനങ്ങളോട് യുദ്ധത്തിൽനിന്നോ പ്രകൃതി ദുരന്തത്തിൽനിന്നോ രക്ഷപ്പെടാനുള്ള 72 മണിക്കൂറത്തേക്കുള്ള കിറ്റ് തയ്യാറാക്കാൻ യൂറോപ്യൻ യൂണിയനും പറഞ്ഞിരുന്നു.

English Summary

Russian Mi-8 helicopters reportedly entered NATO airspace over Poland and flew at an altitude of around 1,000 feet near the Polish city of Braniewo. The helicopters came from Russia’s Kaliningrad region. Although the incursion lasted only about 42 seconds, Polish NATO fighter jets were scrambled and forced the helicopters to turn back.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UKRAINE, POLAND, RUSSIAN HELICOPTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360