SignIn
Kerala Kaumudi Online
Monday, 03 August 2026 2.14 PM IST

ബന്ധങ്ങളെ തകർക്കുന്ന ഏറ്റവും വലിയ വില്ലൻ, ഒഴിവാക്കാത്തവരിൽ അസൂയയും അരക്ഷിതാവസ്ഥയും കൂടും

phone-use
പ്രതീകാത്മക ചിത്രം

സാങ്കേതികവിദ്യയുടെ പുരോഗതി നമ്മുടെ ജീവിതത്തിന്റെ വേഗം ഏറെ കൂട്ടിയിട്ടുണ്ട്. വിനോദത്തിനായാലും അറിവിനായാലും ഒരു വിരൽ അകലം മാത്രം മതി. പക്ഷെ സാങ്കേതിക വിദ്യയെ ഏറെ ആശ്രയിക്കുന്നതുവഴി മനുഷ്യർ തമ്മിലെ ബന്ധത്തിൽ അകൽച്ച വന്നു എന്ന പോരായ്‌‌മയുണ്ട്. മണിക്കൂറുകൾ മൊബൈലിൽ, ലാപ്പിൽ നോക്കിയിരിക്കുക, ഡിജിറ്റൽ ലോകത്തെ രസിപ്പിക്കാൻ വേണ്ടി പൊതുഇടത്തിൽ മോശമായി പെരുമാറുക ഇതൊക്കെ ഇന്ന് സാധാരണമാണല്ലോ. ശരിക്കും പറഞ്ഞാൽ നമ്മളാരും ഇന്ന് ഓഫ്‌ലൈനല്ല.

സോഷ്യൽ മീഡിയ അഡിക്ഷനും പക്ഷെ അതിനൊപ്പം ഇന്ന് ഏറെ ചർച്ച ചെയ്യേണ്ട ഒരു പ്രശ്‌‌നമായി മാറി. ഒരിടത്ത്‌തന്നെ കഴിയുന്ന മനുഷ്യരിലാരെങ്കിലും ടെക് അഡിക്‌റ്റാവുമ്പോൾ മനുഷ്യർ തമ്മിലുള്ള സ്‌നേഹബന്ധം അവിടെ കുറയുമെന്ന് ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്ത്യൻ ദമ്പതികളിൽ ബന്ധങ്ങളിലെ പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടാൻ അവർ ആശ്രയിക്കുന്ന സ്‌മാർട് ഫോണുകളടക്കം ഉപകരണങ്ങൾ വേറെ പ്രശ്‌നങ്ങൾക്ക് വഴിവയ്‌ക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. നല്ല ബന്ധമുള്ള ദമ്പതികളിൽ പോലും വിവാഹബന്ധത്തിൽ ഇടയ്‌ക്ക്‌ ഒറ്റപ്പെടൽ തോന്നാമെന്ന് അമേരിക്കൻ മനഃശാ‌സ്‌ത്രജ്ഞരായ ജോൺ ഗോട്‌മാൻ, ജൂലി ഗോട്‌മാൻ എന്നിവർ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. ബൗദ്ധികവും വൈകാരികവുമായി പങ്കാളി തന്നെ മനസിലാക്കണം എന്ന നിർബന്ധബുദ്ധി ഓരോരുത്തരിലും ഉള്ളതിനാലാണ് ഇത്തരത്തിൽ ഉണ്ടാകുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്.

ഇത്തരത്തിൽ അകൽച്ചയുണ്ടാകുമ്പോൾ, പണ്ട് നേരിട്ടുള്ള വഴക്കുകളാണ് പതിവെങ്കിൽ ഇപ്പോഴത് സോഷ്യൽ മീഡിയ വഴിയായി മാറി. ഫോൺ ഉപയോഗം കൂടുന്നതുമായി ബന്ധപ്പെട്ടും, അർദ്ധരാത്രി കഴിയുംവരെ ആപ്പുകളിൽ സ്‌ക്രോൾ ചെയ്യുന്നതും തമ്മിൽ സംസാരിക്കുമ്പോൾ ശ്രദ്ധ ഫോണിലേക്ക് പോകുന്നതുവരെ വഴക്കുകൾക്ക് കാരണമാകുന്നു.

digital-addiction
പ്രതീകാത്മക ചിത്രം

ടെക്‌നോളജി ഉപയോഗത്തിൽ മതിയായ അതിർവരമ്പുകളില്ലെങ്കിൽ അത് ബന്ധത്തെ ബാധിക്കുമെന്ന സത്യം പഠനങ്ങൾ പറയുന്നു. ഇതുമൂലമുള്ള ചില പ്രധാന പ്രശ്‌നങ്ങൾ ഇവയാണ്.

ഒഴിവാക്കിയെന്ന തോന്നൽ: തമ്മിൽ സംസാരിക്കുമ്പോൾ ഒരാൾ ഫോണിൽ സ്‌ക്രോൾ ചെയ്യുകയും മറ്റൊരാൾ സംസാരം തുടരുകയും ചെയ്‌താൽ സ്വാഭാവികമായും തന്നെ ഒഴിവാക്കാൻ ഫോണിൽ ശ്രദ്ധകൊടുക്കുന്നു എന്ന തോന്നലുണ്ടാകാം. സ്വഭാവമാണ് അത് എന്ന് തോന്നലുണ്ടാവില്ല.

അസൂയയും അരക്ഷിതാവസ്ഥയും: അധികമായി സോഷ്യൽ മീഡിയ ഉപയോഗം മറ്റുള്ളവരെക്കുറിച്ച് അസൂയയും തന്റെ ജീവിതം എവിടെയുമെത്തിയില്ലെന്ന തെറ്റായ അരക്ഷിത ബോധത്തിനും ഇടയാക്കും. ഇതുണ്ടാകാതെ നിയന്ത്രിച്ചേ മതിയാകൂ.

അടുപ്പം കുറയ്‌ക്കും: സ്ഥിരമായി സമൂഹമാദ്ധ്യമങ്ങൾ, ഫോൺ സ്‌ക്രോളിംഗ് ശീലമാക്കിയാൽ അത് വ്യക്തികൾ തമ്മിലെ അടുപ്പം സ്വാഭാവികമായി കുറയ്‌ക്കും.

പ്രശ്‌നങ്ങളിൽ നിന്നും ഓടിയൊളിക്കുന്നു: പ്രശ്‌നങ്ങളുണ്ടാകാത്ത ജീവിതമില്ല. അതിന് പരിഹാരം കാണുന്നതിന് പകരം ഫോൺ ഉപയോഗം വർദ്ധിച്ചാൽ അത് പ്രശ്‌നം വഷളാക്കുമെന്നല്ലാതെ പരിഹാരം കണ്ടെത്താൻ ആകില്ല.

ഒരു ബന്ധം തുടർന്നുപോകാൻ വൈകാരികവും മാനസികവുമായ ആരോഗ്യം നമുക്ക് കൂടിയേതീരു. ടെക് അടിമത്വം നമ്മിലെ ഈ നല്ല ഗുണങ്ങളെ അകറ്റും. ഇത് ഒഴിവാക്കാനായി ചില ചെറുകാര്യങ്ങൾ പങ്കാളികൾ നിർബന്ധമായും ശീലമാക്കണം.

ഇവിടങ്ങളിൽ ഫോൺ ഒഴിവാക്കാം: ആഹാരം കഴിക്കുന്ന വേളയിലും ബെഡ്‌റൂമിലും ഫോൺ ഒഴിവാക്കണം. ദമ്പതികൾ തമ്മിൽ സംസാരത്തിനാകട്ടെ ഈ സമയം പ്രാധാന്യം.

സ്‌ക്രീൻ ബ്രേക്കുകൾ വേണം: കുറച്ചുസമയം സ്‌ക്രീനിൽ ശ്രദ്ധിച്ചാൽ പിന്നീട് കൃത്യമായ ഇടവേള എടുക്കണം. ദിവസം തുടങ്ങുന്നതും കിടക്കാൻ നേരവും മൊബൈൽ ഒഴിവാക്കണം.

ഡിജിറ്റൽ ശീലങ്ങളെക്കുറിച്ച് അറിവുള്ളവരാകുക: പങ്കാളികൾ ഇരുവരും അവരവരുടെ ഡിജിറ്റൽ ശീലങ്ങളെ മനസിലാക്കുക. പരസ്‌പരം അവ കറക്‌ട് ചെയ്യുകയും വേണം. മാത്രമല്ല സാങ്കേതിക വിദ്യയുടെ നല്ല വശങ്ങൾ ഇങ്ങനെ മനസിലാക്കി അതുപയോഗിച്ച് ബന്ധങ്ങൾ ശക്തിപ്പെടുത്താനും ശ്രമം വേണം.

English Summary

Studies suggest that while many Indian couples turn to smartphones and digital devices to cope with relationship issues, excessive reliance on these technologies can create new problems. Even couples in healthy marriages may occasionally experience feelings of loneliness and emotional distance despite being in a committed relationship.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIGITAL BAUNDARIES, COUPLES, SCREEN TIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360