SignIn
Kerala Kaumudi Online
Thursday, 20 August 2026 2.33 PM IST

മലമുകളിൽ പോയി മേഘങ്ങളുടെ ചിത്രമെടുക്കാൻ റെഡിയാണോ?​ മാസശമ്പളം എട്ട് ലക്ഷം രൂപ

mount-laojun
പ്രതീകാത്മകചിത്രം

ഒരു നല്ലജോലിക്കായി പരിശ്രമിക്കുന്നവരാണ് പലരും. ജോലി എന്ന് കേൾക്കുമ്പോൾ ഓഫീസും കമ്പ്യൂട്ടറുമെല്ലാമാണ് ഓർമവരുന്നത്. എന്നാൽ പലരും തങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് തന്നെ പണം കണ്ടെത്താൻ ശ്രമിക്കുന്നു. അത്തരത്തിൽ ഒരു വ്യത്യസ്ത ജോലിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന ചൈനയിലെ 23കാരന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധനേടുന്നത്.

മലമുകളിലെ മേഘങ്ങളുടെയും പ്രകൃതി മനോഹരമായ കാഴ്ചകളുടെയും ചിത്രങ്ങൾ പകർത്തുന്ന ഈ യുവാവ് 60,000 യുവാൻ (ഏകദേശം 8.5 ലക്ഷം രൂപ) സമ്പാദിക്കുന്നുണ്ട്. ഹെനാൻ പ്രവിശ്യയിലെ ലാവോജുൻ പർവതത്തിലാണ് ജോലി ചെയ്യേണ്ടത്. ഇവിടെ 'ക്ലൗഡ്സ്‌കേപ്പ് ഒബ്സർവർ' ആയിട്ടാണ് ജോലി. പർവതങ്ങളുടെയും മറ്റും വീഡിയോ എടുക്കുന്നതും അത് പോസ്റ്റ് ചെയ്യുന്നതുമായി പ്രധാന പണി.

mount-laojun
ലാവോജുൻ പർവതം

23കാരനായ ലി സിചെൻ

3,500 പേരിൽ നിന്ന് ഹെനാനിലെ വ്ലോഗർ ലി സിചെനിനെ ഈ ജോലിക്ക് തിരഞ്ഞെടുത്തത്. ഇ കൊമേഴ്സിൽ ബിരുദം നേടിയ ലിയുടെ അപേക്ഷ വീഡിയോ കണ്ടാണ് ഇദ്ദേഹത്തെ തിരഞ്ഞടുത്തത്. പ്രൊഫണൽ ഫോട്ടോഗ്രാഫർമാരുടെയടക്കം അപേക്ഷകൾ തള്ളിയാണ് ലിയെ തിരഞ്ഞെടുത്തതെന്ന് അധികൃതർ പറയുന്നു.

ലിയുടെ പ്രധാന ജോലി?

കമ്പ്യൂട്ടറോ മുറികളോ ഒന്നുമില്ലാതെ മലനിരകൾക്ക് മുകളിലാണ് ലി ജോലി ചെയ്യുന്നത്. എന്നാൽ അത്ര എളുപ്പപ്പണിയുമല്ല ഇത്. സൂര്യോദയത്തിന് മുൻപ് ഉണർന്ന് ദിവസവും ലി ചിത്രീകരണം ആരംഭിക്കണം. സൂര്യാസ്തമയം വരെ ജോലി തുടരും. മേഘങ്ങളുടെയും മൂടൽ മഞ്ഞിന്റെയും പർവതങ്ങളുടെയും വ്യത്യസ്ത കാഴ്ചകൾ പകർത്തണം. വ്യത്യസ്തതരം ഫൂട്ടേജുകൾ ഷൂട്ട് ചെയ്ത് അവ എഡിറ്റ് ചെയ്ത് നൽകുന്നതാണ് ലിയുടെ പ്രധാന ജോലി. ഡ്രോൺ ഉപയോഗിച്ചും ലി ഷൂട്ട് ചെയ്യാറുണ്ട്. തന്റെ ജോലിയിലും സമ്മർദ്ദം ഉണ്ടെന്നും താൻ ചിത്രീകരിക്കുന്ന വീഡിയോകൾ മറ്റുള്ളവർക്ക് ഇഷ്ടപ്പെടുമോയെന്ന ആശങ്ക ഉണ്ടാക്കുമെന്നും ലി വ്യക്തമാക്കുന്നു.

mount-laojun
ലാവോജുൻ പർവതം

പണിതരുന്നത് കാലാവസ്ഥ

ജോലിയിൽ ലിയ്ക്ക് ഏറ്റവും കൂടുതൽ പ്രയാസം കൊടുക്കുന്നത് കാലാവസ്ഥയാണ്. ചില സമയങ്ങൾ ചിത്രീകരിക്കാൻ ആഗ്രഹിക്കുന്ന രംഗങ്ങൾ ദൃശ്യമാകില്ല, മേഘങ്ങൾ പെട്ടെന്ന് മാറുന്നത്, മോശം കാലാവസ്ഥ എന്നിങ്ങനെയുള്ള സമയങ്ങളിൽ ദൃശ്യങ്ങൾ പകർത്തുന്നത് ദുഷ്കരമാണെന്ന് ലി വ്യക്തമാക്കുന്നു. ഒരു മാസത്തോളം അവിടെ ലി ജോലി ചെയ്തു. വീഡിയോ മാത്രമല്ല പർവതങ്ങളിൽ തന്റെ ജീവിത രീതി എങ്ങനെയാണെന്ന് കാണിക്കുന്ന വ്ലോഗുകളും ലി പങ്കുവയ്ക്കാറുണ്ട്.

mount-laojun
ലാവോജുൻ പർവതം

മൂന്നാം കണ്ണ്

പ്രകൃതിരമണീയമായ പ്രദേശത്ത് വീഡിയോ ചിത്രീകരിക്കാൻ കമ്പനിയുടെ ഒരു സംഘവും ഇവിടെയുണ്ട്. അവിടേക്ക് പുറത്തുനിന്ന് ഒരാളെ കൊണ്ടുവന്നത് മറ്റൊരു കോണിൽ പർവതത്തെ ജനങ്ങൾക്ക് മുന്നിൽ കാണിക്കാനാണെന്ന് ലാവോജുൻ മൗണ്ട് പ്രതിനിധി ഷാങ് പറഞ്ഞു. 'മൂന്നാം കണ്ണ്' എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഭാവിയിൽ ഈ പർവതം മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കാൻ ഇത് സഹായിക്കുമെന്നും ഷാങ് കൂട്ടിച്ചേർത്തു. ലിയെ പോലുള്ളവരെ ഇനിയും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

mount-laojun
ലാവോജുൻ പർവതം

ലാവോജുൻ പർവതം

ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ലുവാഞ്ചുവാൻ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പർവതമാണ് ലാവോജുൻ. താവോ മതത്തിന്റെ സ്ഥാപകനായ ലാവോസി ഇവിടെ ധ്യാനിച്ചിരുന്നുവെന്നാണ് വിശ്വാസം. മനോഹരമായ പ്രകൃതിദൃശ്യങ്ങളും പർവതത്തിന് മുകളിലെ സ്വർണനിറത്തിലുള്ള ക്ഷേത്രവും കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. 2000 വർഷത്തിലധികം പഴക്കമുള്ള താവോയിസ്റ്റ് പുണ്യസ്ഥമാണിത്. വിനോദസഞ്ചാരികളുടെ പ്രധാന സ്ഥലമായി ഇപ്പോൾ തന്നെ ഇത് മാറിക്കഴിഞ്ഞിട്ടുണ്ട്.

English Summary

A 23-year-old Chinese man, Li Zichen, works as a "Cloudscape Observer" on Laojun Mountain, earning approximately 60,000 Yuan (₹8.5 lakhs). Selected from 3,500 applicants, his job involves daily photography and videography of clouds and scenic mountain views from pre-dawn to sunset. This unique role aims to promote the famous Taoist holy site as a prominent tourist destination.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHINA CLOUD JOB, CLOUDSCAPE OBSERVER, 23-YEAR-OLD EARNS 8.5 LAKH, MOUNTAIN JOB, DREAM JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360