ഇ20 പെട്രോളാണ് ഇപ്പോഴത്തെ വിവാദ വിഷയം. രാജ്യത്താകെ ഇ20 പെട്രോൾ മാത്രം വിതരണം ചെയ്യാനുളള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോവുകയാണ്. അതേസമയം ഇതിനെതിരെ പല കോണുകളിൽ നിന്നും ശക്തമായ എതിർപ്പുകളും ഉയരുന്നുണ്ട്. ഈ ഇന്ധനം ഉപയോഗിക്കുന്നത് തങ്ങളുടെ വാഹനങ്ങളുടെ എൻജിനെ ദോഷകരമായി ബാധിക്കുമോ എന്നാണ് വാഹന ഉടമകളുടെ ആശങ്ക. ഇത് ശാശ്വതമായി അകറ്റാനുള്ള മാർഗം സ്വീകരിക്കാൻ കേന്ദ്രസർക്കാരോ എണ്ണക്കമ്പനികളോ ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് സത്യം.
പെട്രോളിൽ ഇരുപതുശതമാനം എഥനോൾ ചേർക്കുന്നതാണ് ഇ20 പെട്രോൾ. എന്നാൽ പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് ഇരുപതുശതമാനത്തിനും മേലെയാണെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇതിൽ സത്യാവസ്ഥയില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇക്കാര്യത്തിൽ ടെൻഷനടിക്കേണ്ടെന്നും വീട്ടിൽത്തന്നെ പരിശോധിച്ച് ബോദ്ധ്യപ്പെടാമെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വിദഗ്ദ്ധരുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ചില ഉപഭോക്താക്കൾ പരീക്ഷിച്ച് വിജയിച്ച മാർഗങ്ങളാണത്രേ ഇത്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമല്ല. അതുപോലെ എളുപ്പത്തിൽ തീപിടിക്കുന്ന ഒന്നാണ് പെട്രോൾ. അതിനാൽ പരീക്ഷണത്തിനുമുമ്പ് അപകടം ഉണ്ടാവാതിരിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കുകയും വേണം.
അധികം ചെലവില്ലാതെ ആർക്കും വീട്ടിൽത്തന്നെ നടത്താവുന്നതാണ് ഈ പരീക്ഷണം. വാട്ടർ സെപ്പറേഷൻ രീതിയിലൂടെയാണ് എഥനാേളിന്റെ അളവ് എത്രയെന്ന് തിരിച്ചറിയുന്നത്. എഥനോളിന് പെട്രോളിനെക്കാൾ കൂടുതൽ വെള്ളവുമായി ലയിക്കാനുള്ള കഴിവുണ്ട്. ഇത് മുൻനിറുത്തിയാണ് പരീക്ഷണം. നിശ്ചിത അളവ് പെട്രോളെടുത്തശേഷം അതിലേക്ക് അല്പം വെള്ളം ചേർത്ത് കുലുക്കുക. എടുക്കുന്ന വെള്ളത്തിന്റെ അളവും ഓർത്തുവയ്ക്കണം. പെട്രോളും വെള്ളവും ചേർത്ത് കുലുക്കുന്നതോടെ പെട്രോളിൽ നിന്ന് വേർപെട്ട എഥനോൾ വെള്ളത്തിലേക്ക് ലയിച്ചുചേരും. തുടർന്ന് വെളളം പാത്രത്തിന്റെ അടിയിലേക്ക് വരും. അല്പനേരം പാത്രം അനക്കാതിരുന്നാൽ പെട്രോൾ മുകളിലും എഥനോൾ കലർന്ന വെള്ളം താഴെയും വ്യക്തമായി വേർതിരിഞ്ഞുവരും.
ആദ്യം പരീക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയെന്ന് നോക്കാം. മില്ലീ മീറ്റർ ഉൾപ്പെടെയുള്ള അളവുകൾ രേഖപ്പെടുത്തിയ സുതാര്യമായ അളവുപാത്രമാണ് പ്രധാനം. ഒപ്പം നൂറുമില്ലീലിറ്റർ പെട്രോൾ, പത്ത് മില്ലീലിറ്റർ ശുദ്ധമായ വെള്ളവും വേണം. ആദ്യം അളവുപാത്രത്തിൽ നൂറുമില്ലീ ലിറ്റർ പെട്രോൾ എടുക്കുക. അതിലേക്ക് പത്ത് മില്ലീലിറ്റർ ശുദ്ധമായ വെള്ളം ചേർക്കുക. തുടർന്ന് അളവുപാത്രം അടച്ചുവച്ച് പത്തുസെക്കൻഡ് ശക്തമായി കുലുക്കുക. തുടർന്ന് പാത്രം അനങ്ങാതെ ഒരിടത്തുവയ്ക്കുക. അല്പം കഴിയുമ്പോൾ അളവുപാത്രത്തിലെ ദ്രാവകം മുകളിൽ പ്രെട്രോൾ, താഴെ വെള്ളവും എഥനോളും ചേർന്ന മിശ്രിതം എന്നിങ്ങനെ രണ്ടായി വേർതിരിയും.
പെട്രോളിന് താഴെയുള്ള വെള്ളവും എഥനോളും ചേർന്ന മിശ്രിതത്തെ ശ്രദ്ധാപൂർവം വേർതിരിച്ചെടുത്ത് അതിന്റെ അളവ് പരിശോധിക്കുക. ഇതിൽ നിന്ന് നമ്മൾ പെട്രോളിലേക്ക് ഒഴിച്ച് വെള്ളത്തിന്റെ അളവ് കുറയ്ക്കുക. അപ്പോൾ കിട്ടുന്ന അളവാണ് പെട്രോളിലെ എഥനോളിന്റെ അളവ്. മില്ലീ ലിറ്ററിൽ ലഭിക്കുന്ന കണക്ക് ലിറ്ററിലാക്കി നാേക്കാനാവും.
The current controversy is over E20 petrol. The Central Government is moving ahead with plans to supply only E20 petrol across the country.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |