SignIn
Kerala Kaumudi Online
Thursday, 10 September 2026 1.55 PM IST

മൊബൈലില്ല, വൈദ്യുതിയില്ല; 17 കുടുംബങ്ങൾ കഴിയുന്ന ഇന്ത്യയിലെ ഈ ഗ്രാമത്തിന് പ്രത്യേകതകൾ ഏറെ

kurmagram-village
കുർമ്മ ഗ്രാമം

2026ന്റെ അവസാനത്തേക്ക് എത്തിനിൽക്കുമ്പോൾ സങ്കൽപ്പിക്കാനാകാത്ത വേഗത്തിലാണ് ലോകം വികസിച്ചുകൊണ്ടിരിക്കുന്നത്. ഒരു കാലത്ത് അത്ഭുതമായി തോന്നിയ പല കണ്ടുപിടിത്തങ്ങളും ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. തീയുടെ കണ്ടുപിടിത്തത്തിൽ തുടങ്ങിയ യാത്ര ചക്രം, വൈദ്യുതി, ടെലിഫോൺ, ഇന്റർനെറ്റ് എന്നിവയിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ എത്തിനിൽക്കുകയാണ്. ഓരോ ദിവസവും പുതിയ സാങ്കേതികവിദ്യകളും പുതിയ സൗകര്യങ്ങളും മനുഷ്യന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു.

ഇന്ന് ഒരു സാധാരണ വീടിനെക്കുറിച്ച് ചിന്തിച്ചാൽ തന്നെ വൈദ്യുതി, ഫോൺ, ഗ്യാസ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ജീവിതം സങ്കൽപ്പിക്കാൻ പോലും കഴിയില്ല. രാവിലെ മുതൽ രാത്രി വരെ നമ്മുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇവയുണ്ട്. എന്നാൽ ഇവയൊന്നുമില്ലാത്ത ഒരു ഗ്രാമം ഇന്നും നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? കേട്ടത് സത്യമാണ്. സ്മാർട്ട് ഫോണോ വൈദ്യുതിയോ എൽപിജി സിലിണ്ടോ ഇല്ലാത്ത ഒരു ഗ്രാമമുണ്ട്. അതും നമ്മുടെ ഇന്ത്യയിൽ തന്നെ.

kurmagram-village
കുർമ്മ ഗ്രാമത്തിൽ നിന്നുള്ള ചിത്രം

ഇങ്ങനെയും ഒരു ഗ്രാം

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കുർമ്മ ഗ്രാം (KURMAGRAM) എന്ന ഗ്രാമത്തിലാണ് സ്മാർട്ട് ഫോണോ വൈദ്യുതിയോ എൽപിജി സിലിണ്ടറോ ഇല്ലാത്തത്. ഈ ഗ്രാമത്തിൽ നിലവിൽ 17 കുടുംബങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. അത്യാധുനിക സൗകര്യങ്ങളെല്ലാം ബോധപൂർവം ആളുകൾ തന്നെയാണ് ഒഴിവാക്കിയത്. കുർമ്മ ഗ്രാമത്തെ കൂർമാഗിരം വേദിക് ഗ്രാമം എന്നും അറിയപ്പെടുന്നു.

അന്ധകപ്പള്ളി കുന്നുകൾക്കിടയിൽ ഏകദേശം 60 ഏകറിലായാണ് ഈ ഗ്രാമം പരന്നുകിടക്കുന്നത്. ശ്രീകാകുളം നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. നന്ദ ഗോകുലം ഗോശാല ട്രസ്റ്റിന് കീഴിൽ 2018ൽ സ്ഥാപിതമായ ഇത് ഇസ്‌കോൺ സ്ഥാപകനായ എ സി ഭക്തിവേദാന്ത സ്വാമി പ്രഭുപാദയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗ്രാമം പ്രവർത്തിക്കുന്നത്.

kurmagram-village
കുർമ്മ ഗ്രാത്തിൽ നിന്നുള്ള ചിത്രം

പ്രത്യേകതകൾ

ഫോണോ ഇന്റർനെറ്റോ ടെലിവിഷനോ ഈ ഗ്രാമത്തിലുള്ളവർ ഉപയോഗിക്കാറില്ല. പാചകത്തിന് ഗ്യാസ് ഉപയോഗിക്കുന്നതിന് പകരം വിറകടുപ്പുകളാണ് ഉപയോഗിക്കുന്നത്. വെളിച്ചത്തിന് എണ്ണ വിളക്കുകൾ ഉപയോഗിക്കും. സിമന്റോ ഇരുമ്പോ ഉപയോഗിക്കാതെ മണ്ണ്, കുമ്മായം, മരം, ചെളി എന്നിവ ഉപയോഗിച്ചാണ് ഇവിടെ വീടുകൾ നിർമ്മിക്കുന്നത്. ഇവ 'പെൻകുറ്റില്ലു' എന്ന അറിയപ്പെടുന്നു. തറയിൽ ചാണകവും ചെളിയും കലർന്ന മിശ്രിതം പുരട്ടുന്നു. ശുചിത്വം നിലനിർത്താൻ ഇത് സഹായിക്കുമെന്നാണ് വിശ്വാസം. ഓരോ വീടിനും സ്വന്തമായി ഒരു കിണറുണ്ട്.

kurmagram-village
കുർമ്മ ഗ്രാത്തിലെ കൃഷി രീതി

ഗ്രാമത്തിൽ താമസിക്കുന്നവർ അവർക്ക് ആവശ്യമായ പച്ചക്കറികളും ധാന്യങ്ങളും ജൈവരീതിയിൽ കൃഷി ചെയ്യുന്നു. വസ്ത്രങ്ങൾ ഗ്രാമത്തിലെ കൈത്തറികളിൽ നെയ്‌തെടുക്കുന്നവയാണ്. ഇവിടെ പശുത്തൊഴുത്തുകളും ഉണ്ട്. പാലും ചാണകവും ഗോമൂത്രവും അവർ ഉപയോഗിക്കുന്നു. ആശയവിനിയത്തിന് ലാൻഡ് ലൈൻ ഉണ്ടെങ്കിലും മൊബൈൽ ഫോണുകൾ ഇല്ല.

ഭൂരിഭാഗവും കൃഷ്ണ ഭക്തർ

ഇസ്കോൺ ( അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി) തത്ത്വങ്ങളോടും കൃഷ്ണഭക്തിയോടും ആകൃഷ്ടരായ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. എൻജിനീയറിംഗ് ബിരുദധാരികൾ ഉൾപ്പെടെയുള്ളവർ നഗരസുഖങ്ങൾ ഉപേക്ഷിച്ച് ഇവിടെ ലളിതമായ ജീവിതം നയിക്കുന്നുണ്ട്. വിദേശത്തുനിന്നുള്ള ഭക്തരും ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്.

kurmagram-village
കുർമ്മ ഗ്രാത്തിലെ ഗുരുകുല സമ്പ്രദായത്തിൽ നിന്ന്

ബ്രഹ്മ മുഹൂർത്തമായ പുലർച്ചെ മൂന്ന് മുതൽ 3.30നുള്ളിൽ ഇവിടെയുള്ളർ ഉണരുന്നു. കുളിച്ച് ശുദ്ധമായി ഇവർ ആരതി, ഭജന, യോഗ എന്നിവയ്ക്കായി പ്രാർത്ഥനാ ഹാളിൽ ഒത്തുകൂടും. ശേഷം കൃഷി, നെയ്ത്ത് എന്നിവയിൽ ഏർപ്പെടുന്നു. രാത്രി 7.30 ഓടെ എല്ലാവരും ഉറങ്ങും.

പരമ്പരാഗത ഗുരുകുല സമ്പ്രദായത്തിലൂടെയാണ് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത്. അവിടെ സംസ്കൃതം, വേദങ്ങൾ, ഭഗവദ്ഗീത, രാമായണം, മഹാഭാരതം എന്നിവ പഠിപ്പിക്കുന്നു. ഈ വിഷയങ്ങൾക്കൊപ്പം തെലുങ്ക്, ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിവയും പഠിപ്പിക്കുന്നു.

kurmagram-village
ഗ്രാമത്തിലെ പാചകം

ഗ്രാമത്തിന്റെ പേര്

വിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമായി വിശ്വസിക്കുന്ന കൂർമ്മ അവതാരത്തിന്റെ ലോകത്തിലെ ഏക ക്ഷേത്രം ഈ ഗ്രാമത്തിലാണ്. ശ്രീ കൂർമ്മം ക്ഷേത്രം എന്നാണ് ഇതിനെ അറിയപ്പെടുന്നത്. അങ്ങനെയാണ് ഗ്രാമത്തിന് കൂ‌ർമ്മ ഗ്രാം എന്ന് പേര് ലഭിച്ചത്.

English Summary

Kurmagram, also known as Kurmagiram Vedic Village, in Andhra Pradesh’s Srikakulam district is home to around 17 families who live without smartphones, electricity and LPG cylinders. The village follows a simple, traditional lifestyle centered on organic farming, weaving, cow-based practices, spiritual activities and gurukula-style education.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KURMAGRAM, MOBILE FREE VILLAGE INDIA, ELECTRICITY FREE VILLAGE, KURMAGIRAM VEDIC VILLAGE, SRIKAKULAM ANDHRA PRADESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360