അബുദാബി: എമിറേറ്റിലുടനീളം അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ പാർക്കുകളും ബീച്ചുകളും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും താൽക്കാലികമായി അടച്ച് അബുദാബി സിറ്റി മുനിസിപ്പാലിറ്റി. അറിയിപ്പുണ്ടാകുന്നതുവരെ താമസക്കാർ ഇവിടങ്ങളിലേക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്. അബുദാബിയുടെ പല ഭാഗങ്ങളിലും കാലാവസ്ഥയിൽ വ്യതിയാനങ്ങൾ സംഭവിക്കുന്നുണ്ട്. ഇതിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായിട്ടാണ് നടപടികൾ സ്വീകരിച്ചതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
നിലവിൽ അബുദാബിയിലുടനീളം കനത്ത മഴ പെയ്യുകയാണ്. അൽ ഐനിൽ മഴ ശക്തമായപ്പോൾ കാർ യാത്രക്കാർ ബുദ്ധിമുട്ടുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കണമെന്നും അബുദാബി സിവിൽ ഡിഫൻസ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വാഹനങ്ങൾ വേഗത കുറച്ച് യാത്ര ചെയ്യണമെന്ന് അബുദാബി പൊലീസും മുന്നറിയിപ്പ് നൽകി.
സ്വീഹാൻ-നഹേൽ, അൽ ഖസ്‌ന-റെമ, ഉം അൽ ഔഷ്-അൽ റസീൻ, അൽ ഫയ-അൽ ഖാതിം റോഡുകളിലെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചു. അൽ ആര്യം പാലത്തിനും അബുദാബി നഗരത്തിനും ഇടയിലുള്ള ഷെയ്‌ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ വേഗത മണിക്കൂറിൽ 100 കിലോമീറ്ററായി കുറച്ചു. മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കണമെന്നും വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
Abu Dhabi City Municipality has temporarily closed parks, beaches and other recreational destinations amid unstable weather and heavy rain. Residents have been advised to avoid these areas until further notice. Authorities also urged people to stay away from flood-prone locations, while Abu Dhabi Police reduced speed limits on several roads and advised motorists to drive cautiously.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |