SignIn
Kerala Kaumudi Online
Thursday, 20 August 2026 12.12 AM IST

അമേരിക്കയ്ക്ക് പിന്തുണ നൽകുന്നവരെ ശത്രുക്കളായി കണക്കാക്കും; ഗൾഫ് രാജ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ​ഇ​റാൻ

iran
ഇറാൻ കരസേനാ മേധാവി,​ ഡൊണാൾഡ് ട്രംപ്

ടെ​ഹ്റാ​ൻ​:​ ​യു.​എ​സി​ന് ​പി​ന്തു​ണ​ ​ന​ൽ​കു​ന്ന​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളെ​ ​ശ​ത്രു​ക്ക​ളാ​യി​ ​ക​ണ​ക്കാ​ക്കു​മെ​ന്ന മുന്നറിയിപ്പുമായി ഇറാൻ കരസേനാ മേധാവി. രാ​ജ്യ​ങ്ങ​ളു​ടെ​ ​അ​റി​വി​ല്ലാ​തെ​ ​മേ​ഖ​ല​യി​ൽ​ ​യു.​എ​സ് ​ടാ​ങ്ക​ർ​ ​വി​മാ​ന​ങ്ങ​ൾ​ ​എ​ങ്ങ​നെ​ ​ത​മ്പ​ടി​ക്കു​ന്നു​വെ​ന്നും കരസേനാ മേധാവി മേജർ അലി അബ്ദുല്ലാഹി ​ചോ​ദി​ച്ചു.​ ​ ഗൾഫ് മേഖലയിൽ വർദ്ധിച്ചുവരുന്ന സൈനിക സാന്നിദ്ധ്യത്തിന്റെയും അമേരിക്കൻ സഹകരണത്തിന്റെയും പശ്ചാത്തലത്തിലാണ് പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. അമേരിക്കയുമായുള്ള യുദ്ധം രൂക്ഷമായാൽ ഗൾഫിലേക്ക് കൂടുതൽ ആക്രമണമുണ്ടാകുമെന്നും ഇറാൻ സൂചന നൽകി.

അ​തേ​സ​മ​യം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​യി​ലു​ണ്ടാ​യ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​യു.​എ.​ഇ​ ​നി​ല​പാ​ട് ​ക​ടു​പ്പി​ച്ച​തോ​ടെ​ ​യു.​എ.​ഇ​യെ​ ​ആ​ക്ര​മി​ച്ച​ത് ​ത​ങ്ങ​ള​ല്ലെ​ന്ന​ ​വി​ശ​ദീ​ക​ര​ണ​വും​ ​ഇ​റാ​ൻ​ ​രം​ഗ​ത്തെ​ത്തി.​ ​മി​സൈ​ൽ​ ​ആ​ക്ര​മ​ണ​ ​ശ്ര​മ​മു​ണ്ടാ​യ​തി​ന് ​പി​ന്നാ​ലെ​ ​ഇ​റാ​നു​മാ​യു​ള്ള​ ​വ്യാ​പാ​ര​ ​-​ ​വാ​ണി​ജ്യ​ ​-​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ളെ​ല്ലാം​ ​യു.​എ.​ഇ​ ​നി​റു​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ച​ർ​ച്ച​ക​ളി​ൽ​ ​തീ​രു​മാ​ന​മി​ല്ലാ​ത്ത​ ​സ്ഥി​തി​ക്ക്,​ ​ഇ​റാ​ന് ​മേ​ൽ​ ​സാ​മ്പ​ത്തി​ക​ ​സ​മ്മ​ർ​ദം​ ​കൂ​ട്ടാ​നും​ ​ച​ർ​ച്ച​ക​ൾ​ ​നി​ർ​ത്തി​ ​വ​യ്ക്കാ​നു​മാ​ണ് ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന്റെ​ ​നി​ർ​ദ്ദേ​ശ​മെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.

അതിനിടെ ഗൾഫ് രാജ്യങ്ങളെ മാത്രമല്ല യൂ​റോ​പ്പി​ലെ​ ​യു.​എ​സ് ​സൈ​നി​ക​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ആ​ക്ര​മി​ക്കാ​നും ​ ​ഇ​റാ​ൻ​ ​ല​ക്ഷ്യ​മി​ടു​ന്ന​താ​യി​ ​റി​പ്പോ​ർ​ട്ടുണ്ട്. സൈ​പ്ര​സി​ലെ​ ​ബ്രി​ട്ടീ​ഷ് ​വ്യോ​മ​താ​വ​ള​വും​ ​തെ​ക്കു​കി​ഴ​ക്ക​ൻ​ ​യൂ​റോ​പ്പി​ലെ​ ​ബ​ൾ​ഗേ​റി​യ​യി​ലു​ള്ള​ ​ബെ​സ്‌​മ​ർ​ ​എ​യ​ർ​ ​ബേ​സു​മാ​ണ് ​പ്ര​ധാ​ന​ ​ല​ക്ഷ്യ​ങ്ങ​ൾ.​ഈ​ ​വ​ർ​ഷം​ ​മാ​ർ​ച്ചി​ൽ​ ​സൈ​പ്ര​സി​ലെ​ ​ബ്രി​ട്ടീ​ഷ് ​സൈ​നി​ക​ ​താ​വ​ള​ത്തി​ൽ​ ​ഇ​റാ​ൻ​ ​ഡ്രോ​ൺ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN GULF COUNTRIES, IRAN WARNING, US IRAN CONFLICT, IRAN MIDDLE EAST TENSIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360