SignIn
Kerala Kaumudi Online
Friday, 21 August 2026 5.52 PM IST

ഗൾഫ് പ്രവാസികൾക്ക് സന്തോഷവാർത്ത; ഈ രാജ്യങ്ങളിലുള്ളവർക്ക് മൂന്ന് ദിവസത്തെ തുടർച്ചയായ അവധി

gulf-holidays
പ്രതീകാത്മക ചിത്രം

ദുബായ്: നബിദിനത്തോടനുബന്ധിച്ച് ഗൾഫ് രാജ്യങ്ങളിൽ തുടർച്ചയായി മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. യുഎഇ, ഒമാൻ, കുവൈറ്റ്,ബഹ്‌റൈൻ എന്നിവിടങ്ങളിലാണ് പൊതുഅവധി പ്രഖ്യാപിച്ചത്. ചില രാജ്യങ്ങളിൽ വാരാന്ത്യത്തോട് ചേർന്ന് അവധി പുനഃക്രമീകരിച്ചതിനാൽ ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും.

ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനമെങ്കിലും ചില രാജ്യങ്ങളിൽ വാരാന്ത്യ അവധിയോട് ചേർത്ത് തുടർച്ചയായി അവധി ലഭിക്കുന്ന വിധത്തിലാണ് അവധി ക്രമീകരിച്ചിരിക്കുന്നത്. യുഎഇയിൽ ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് പൊതു-സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവെ ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി ലഭിക്കുന്ന ജീവനക്കാർക്ക് വെള്ളിയാഴ്ച കൂടി അവധി ലഭിക്കുന്നതോടെ തുടർച്ചയായ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക.

ഒമാനിൽ ഓഗസ്റ്റ് 27 വ്യാഴാഴ്ചയാണ് നബിദിനം പ്രമാണിച്ചുള്ള പൊതുഅവധി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ഒമാനിലെ ജീവനക്കാർക്ക് ലഭിക്കും. കുവൈറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 27 വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ അവിടെയും തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും.

ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് ബഹ്റൈനിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ രാജ്യങ്ങളിലെയും പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുക.

English Summary

UAE, Oman, Kuwait, and Bahrain have announced public holidays for Nabi Dinam. Many employees in these Gulf countries will receive three consecutive days of paid leave. The holidays are strategically rearranged to combine with weekend breaks, ensuring extended time off for workers across both public and private sectors, with specific dates varying by nation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GULF HOLIDAY 2026, MAWLID HOLIDAY, GULF EXPATS, UAE HOLIDAY, NABIDINA HOLIDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360