SignIn
Kerala Kaumudi Online
Monday, 24 August 2026 12.48 AM IST

പ്രവാസികൾക്ക് വൻനേട്ടം,​ ടിക്കറ്റിന് പകുതി നിരക്ക് മാത്രം,​ വമ്പൻ ഓഫറുമായി വിമാനകമ്പനി

flight

റിയാദ് : ഓണക്കാലത്ത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി സൗദി വിമാനക്കമ്പനി. സൗദിയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനയാത്രകൾക്ക് ദേശീയ വിമാനക്കമ്പനിയായ സൗദിയ വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫർ പ്രകാരം ഗസ്റ്റ് ക്ലാസ്,​ ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് അമ്പത് ശതമാനം വരെ ഡിസ്കൗണ്ടാണ് ലഭിക്കുക. ആഗസ്റ്റ് 20 മുതൽ സെപ്തംബർ 3 വരെ ഈ പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

സെപ്തംബർ ഒന്നിനും ഡിസംബർ പത്തിനും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വൺവേ,​ റിട്ടേൺ ടിക്കറ്റുകൾക്ക് ഈ ഇളവ് ബാധകമാണ്. കൂടാതെ അൽഫുർസാൻ ലോയൽറ്റി പ്രോഗ്രാം അംഗങ്ങൾക്ക് ഈ കാലയളവിൽ ബുക്കിംഗ് നടത്തുമ്പോൾ 100 ശതമാനം ബോണസ് ടയർ ക്രെഡിറ്റും ലഭിക്കും. ഈ യാത്രാ ഓഫറിനൊപ്പം സൗദിയിലൂടെയുള്ള യാത്രാനുഭവം കൂടുതൽ എളുപ്പമാക്കുന്ന സൗകര്യങ്ങളും എയർലൈൻസ് ഒരുക്കുന്നുണ്ട്. ജിദ്ദ വിമാനത്താവളം പ്രധാന ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി ട്രാൻസിറ്റ് യാത്രക്കാർക്കായി പ്രത്യേക പദ്ധതികളുണ്ട്. 96 മണിക്കൂർ വരെ സൗജന്യമായി രാജ്യത്ത് തങ്ങാൻ അനുവദിക്കുന്ന ട്രാൻസിറ്റ് വിസ ഉപയോഗിച്ച് യാത്രക്കാർക്ക് ഉംറ നിർവഹിക്കാനും വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കാനും സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAUDI AIRLINE TICKET OFFER, SAUDIA AIR, KALF PRICE FLIGHT TICKET, GULF NEW, SAUDI NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360