SignIn
Kerala Kaumudi Online
Monday, 08 June 2026 8.56 PM IST

ദുബായിൽ ബസ്‌ അപകടം; ആറ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

READ ENGLISH VERSION
accident

ദുബായ്: എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. മരണപ്പെട്ടവരിൽ ആറ് പേരും ഇന്ത്യക്കാരാണ്. സാങ്കേതിക തകരാർ മൂലം റോഡിൽ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയ ട്രക്കിലേക്ക് അതിവേഗത്തിൽ പിന്നിൽ നിന്ന് വന്ന മിനി ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

ഡ്രൈവർ ഉൾപ്പടെ 16 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ രണ്ട് പേർ ഇന്ത്യക്കാരാണ്. അപകടത്തെ തുടർന്ന് എമിറേറ്റ്സ്‌ റോഡിൽ ദീർഘ നേരത്തേക്ക് ഗതാഗതം തടസപ്പെട്ടു. പൊലീസ് എത്തിയാണ് സാഹചര്യം പുന:സ്ഥാപിച്ചത്. ട്രക്കിന് പിന്നിൽ സഞ്ചരിച്ച മിനിബസ് നിശ്ചിത അകലം പാലിക്കാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, GULF, GULF NEWS, ACCIDENT, DUBAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360