SignIn
Kerala Kaumudi Online
Thursday, 23 July 2026 6.05 PM IST

യുഎഇയിലെ കാലാവസ്ഥ മാറും, പ്രവാസികൾ ശ്രദ്ധിക്കുക; നിർദേശങ്ങളുമായി കാലാവസ്ഥ വകുപ്പ്

uae-weather
പ്രതീകാത്മക ചിത്രം

ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന മുന്നറിയുപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും അബുദാബിയിലെ ലിവയിൽ ചൂട് 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് അറിയിപ്പ്.

തീരദേശ നഗരങ്ങളിൽ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടുമെങ്കിലും അബുദാബിയിലും ഷാർജയിലും താപനില 42 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ ചൂട് 40 ഡിഗ്രി വരെ ഉയരാമെന്നുമാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയാണെങ്കിലും ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ ഉയരാനുളള സാദ്ധ്യതയുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 35 കിലോമീറ്റർ വരെയാകാം. പുറം ജോലികളിൽ ഏർപ്പെടുന്നവർ കനത്ത ചൂടിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

English Summary

The UAE has warned of intense heat in the coming days, with temperatures expected to reach 46°C in Liwa and around 40–42°C in major cities, including Dubai and Abu Dhabi. Authorities have also forecast stronger winds over the weekend and advised outdoor workers and residents to take precautions against the extreme heat.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE WEATHER, UAE WEATHER ALERT, UAE EXPATS, UAE METEOROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360