SignIn
Kerala Kaumudi Online
Friday, 24 July 2026 6.50 PM IST

പ്രവാസികൾക്ക് ഇരുട്ടടിയാകുമോ?​ ​പാസ്‌പോർട്ട് ഫീസ് വർദ്ധനയിൽ കേന്ദ്ര തീരുമാനം നിർണായകം

passport
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: പ്രവാസികളുടെ പാസ്‌പോർട്ട് ഫീസ് വർദ്ധനയിൽ കേന്ദ്ര സർക്കാർ മൂന്ന് ആഴ്ചയ്ക്കുള്ളിൽ തീരുമാനം അറിയിക്കണമെന്ന് ഡൽഹി ഹൈക്കോടതി നി‌ർദേശിച്ചു. ഫീസ് വർദ്ധന നടപ്പാക്കുന്നതിനെതിരെ പ്രവാസി ലീഗൽ സെൽ കേരള ഘടകം സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് കോടതി നി‌ർദേശം മുന്നോട്ടുവച്ചത്.

ഇന്ത്യയിലെ അപേക്ഷകരേക്കാൾ ഏകദേശം 330 മുതൽ 359 ശതമാനം വരെ അധികം ഫീസാണ് പ്രവാസികൾ നൽകേണ്ടിവരുന്നത്. ഇതിന് പുറമെ സർവീസ് ചാർജ് ഉൾപ്പെടെയുള്ള അധിക തുകയും പ്രവാസികൾ വഹിക്കേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവാസി ലീഗൽ സെൽ പരാതി സമർപ്പിച്ചത്.

ഈ മാസം 22ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജി തന്നെ നിവേദനമായി പരിഗണിച്ച് നിയമാനുസൃതമായ ഉചിത തീരുമാനം സ്വീകരിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. കൂടാതെ,​ വിവരം പ്രവാസി ലീഗൽ സെല്ലിനെ അറിയിക്കണമെന്നും കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.

English Summary

The Delhi High Court has directed the Central Government to decide within three weeks on a plea challenging the higher passport fees charged to Non-Resident Indians (NRIs). The petition, filed by the Pravasi Legal Cell Kerala, argues that expatriates pay 330–359% more than applicants in India, along with additional service charges, making the fee structure discriminatory and unfair.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PASSPORT FEE HIKE, INDIAN PASSPORT, NRI PASSPORT, PASSPORT FEES INDIA, PASSPORT FEE INCREASE COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360