ദുബായ്: യുഎഇയിലെ പ്രശസ്തമായ 'അൽ സഫ 2' പാർക്കിന്റെ ഡിസൈൻ പുതിയത് തയ്യാറാക്കി വൻ തുക സമ്മാനമായി നേടാൻ അവസരം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെയാണ് ഡിസൈൻ തയ്യാറാക്കേണ്ടത്. എഐയുടെ സഹകരണത്തോടെ ദുബായിൽ നടക്കുന്ന പബ്ളിക് പാർക്ക് ഡിസൈൻ ചലഞ്ചിലൂടെയാണ് സമ്മാനം നേടാൻ അവസരം.
കഴിഞ്ഞ ജൂൺ 25ന് ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ദുബായ്ക്കായി മൂന്ന് പുതിയ പദ്ധതികൾ അവതരിപ്പിച്ചിരുന്നു. അതിലൊന്നാണ് എഐ ഡിസൈൻ ചെയ്ത പബ്ളിക് പാർക്ക്. ഇതിന്റെ ഭാഗമായി ഇന്നലെയാണ് ഡിസൈൻ ചലഞ്ചുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്തെത്തിയത്. ഡിസൈനർമാർ, പ്ളാനർമാർ, ഗവേഷകർ, വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, എഐ ഇന്നവേറ്റർമാർ തുടങ്ങിയവർക്ക് മത്സത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. 200,000 ദിർഹം ( അഞ്ച് കോടിയിലധികം രൂപ) ആണ് മൊത്തം സമ്മാനത്തുക. ഒന്നാം സമ്മാനം 100,000 ദിർഹം, രണ്ടാം സമ്മാനം 65,000 ദിർഹം, മൂന്നാം സമ്മാനം 35,000 എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.
https://aipark.dm.gov.ae/ai-competition എന്ന വെബ്‌സൈറ്റിലാണ് ഡിസൈനുകൾ സമർപ്പിക്കേണ്ടത്. ഓഗസ്റ്റ് 15നാണ് ഇതിനുള്ള അവസാന തീയതി. ഡാറ്റ വിശകലനം, ദൃശ്യവത്ക്കരണം, വിശദമായ ഡ്രോയിംഗുകൾ, പ്രായോഗികവും സുസ്ഥിരവുമായ പരിഹാരങ്ങൾ പ്രദർശിപ്പിക്കുന്ന മനുഷ്യകേന്ദ്രീകൃത ഡിസൈൻ തുടങ്ങിയവ ഉൾപ്പെടുന്ന മാസ്റ്റർ പ്ളാൻ ആണ് സമർപ്പിക്കേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |