SignIn
Kerala Kaumudi Online
Monday, 13 July 2026 11.55 AM IST

പ്രവാസികൾക്ക് വൻ ലാഭത്തിൽ സ്വർണം നാട്ടിലെത്തിക്കാം; എളുപ്പമാർഗം വെളിപ്പെടുത്തി ഗൾഫിലെ ജുവലറി ഉടമകൾ

gold-jewellery
പ്രതീകാത്മക ചിത്രം

ദുബായ്: നാട്ടിലേക്ക് പോകുന്ന പ്രവാസികളെല്ലാം അവരുടെ പ്രിയപ്പെട്ടവർക്കായി സമ്മാനങ്ങൾ വാങ്ങാറുണ്ട്. അതിൽ ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് സ്വർണം. നമ്മുടെ നാടിനെ അപേക്ഷിച്ച് ഗൾഫിൽ നിന്ന് സ്വർണം വാങ്ങുന്നത് ലാഭമാണ്. എന്നാൽ, ഈ സ്വർണം ആഭരണങ്ങളായി വാങ്ങുന്നതാണോ കോയിൻ ആയി വാങ്ങുന്നതാണോ ലാഭമെന്ന് നിങ്ങൾക്കറിയാമോ?

ദുബായിലെ പ്രമുഖ ജുവലറികളുടെ അഭിപ്രായത്തിൽ, യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നവർ നാണയങ്ങൾക്ക് പകരം ആഭരണങ്ങളായി വാങ്ങുന്നതാകും നല്ലതെന്നാണ്. കോയിനുകൾ പിന്നീട് ആഭരണങ്ങളാക്കി മാറ്റുമ്പോഴുള്ള അധിക ചെലവും സ്വർണ നാണയങ്ങൾ കൊണ്ടുപോകുന്നതിലെ പരിമിധികളുമാണ് ഇതിന് കാരണം. ഇന്ത്യയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ യുഎഇയിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ 12 മുതൽ 15 ശതമാനം വരെ പണം ലാഭിക്കാനാകും.

നാണയങ്ങൾ ആഭരണങ്ങളാക്കുമ്പോൾ നാട്ടിൽ വലിയ രീതിയിൽ പണിക്കൂലി നൽകേണ്ടിവരും. യുഎഇയിൽ പണിക്കൂലിയും നികുതിയും താരതമ്യേന കുറവാണ്. സ്വർണത്തിന്റെ ഇറക്കുമതി തീരുവയിലെ വർദ്ധനവാണ് വിലയിലെ അന്തരത്തിന് പ്രധാന കാരണം. സ്വർണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഈ വ്യത്യാസം വളരെ ലാഭം നൽകും. വിനോദസഞ്ചാരികൾക്ക് പോലും ഇവിടെ നിന്നും സ്വർണം വാങ്ങുന്നത് ലാഭകരമാണ്.

സ്വർണം വാങ്ങിക്കൂട്ടി പ്രവാസികൾ

ദുബായിലെ പ്രവാസികളിൽ ഭൂരിഭാഗവും നാണയങ്ങൾക്ക് പകരം സ്വർണാഭരണങ്ങളാണ് വാങ്ങുന്നതെന്നാണ് ജുവലറി ഉടമകൾ പറയുന്നത്. സ്വന്തം ആവശ്യത്തിന്, കുടുംബത്തിനായി, സമ്മാനം നൽകാൻ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായാണ് പ്രവാസികൾ സ്വർണാഭരണങ്ങൾ വാങ്ങുന്നത്. ഇന്ത്യയിൽ സ്വർണത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഇതിലൂടെ വ്യക്തമാകുന്നുവെന്നാണ് ജുവലറി ഉടമകൾ പറയുന്നത്. എന്നാൽ, നിക്ഷേപം എന്ന ഉദ്ദേശത്തോടെ വാങ്ങുന്നവർ നാണയങ്ങൾ അല്ലെങ്കിൽ സ്വർണക്കട്ടികളായാണ് വാങ്ങുന്നത്.

English Summary

Jewellery retailers in the UAE advise NRIs to buy gold jewellery instead of gold coins when bringing gold to India. They say jewellery offers better value, as converting coins into ornaments later involves additional making charges. Buying gold in the UAE can save around 12–15% compared to India due to lower taxes and making charges, while coins and gold bars are better suited for investment purposes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GULF GOLD TO INDIA, NRI GOLD PURCHASE, GULF JEWELLERY OWNERS, GOLD IMPORT RULES INDIA, GOLD PRICE GULF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360