ദുബായ്: യുഎഇയിൽ മിസൈൽ ആക്രമണമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. പ്രവാസികളടക്കമുള്ള ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ യുഎഇ അധികൃതർ നിർദേശിച്ചു.
രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈൽ ഭീഷണി തിരിച്ചറിഞ്ഞതായി നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) അറിയിച്ചു. സുരക്ഷിത സ്ഥാനത്ത് തുടരണമെന്നും ഔദ്യോഗിക മുന്നറിയിപ്പുകൾ പിന്തുടരണമെന്നും അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണമെന്നും ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് നിർദേശം നൽകി.
മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും തമ്മിൽ ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ കാലാവധി തിങ്കളാഴ്‌ച അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇയിൽ പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. യുഎഇയിൽ അവസാനമായി മിസൈൽ മുന്നറിയിപ്പ് ലഭിച്ചത് മേയിലായിരുന്നു. ജൂണിൽ സാങ്കേതിക തകരാറിനെ തുടർന്ന് തെറ്റായ മിസൈൽ മുന്നറിയിപ്പുകളും മൊബൈൽ ഫോണുകളിലെത്തിയിരുന്നു.
ഫെബ്രുവരി 28ന് മിഡിൽ ഈസ്റ്റിൽ യുദ്ധം ആരംഭിച്ചപ്പോൾ ഇറാന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു യുഎഇ. നിരവധിതവണ യുഎഇയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈലാക്രമണങ്ങൾ നടത്തി. ജൂണിൽ അമേരിക്കയും ഇറാനും തമ്മിൽ ധാരണയായതിനുശേഷം യുഎഇയിൽ മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നില്ല. എന്നാൽ, മറ്റ് ഗൾഫ് രാജ്യങ്ങളിൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യമായിരുന്നു.
UAE authorities have warned of a potential missile attack and urged residents, including expatriates, to move to safe locations. The alert comes after the Iran-US ceasefire agreement expired.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |