SignIn
Kerala Kaumudi Online
Thursday, 16 July 2026 6.32 PM IST

സ്‌പോൺസർ വേണ്ട, അഞ്ച് വർഷത്തിൽ എത്ര തവണ വേണമെങ്കിലും വന്നുപോകാം; പുത്തൻ വിസയുമായി യുഎഇ

uae-tourist-visa
യുഎഇ

ദുബായ്: വിദേശ വിനോദസഞ്ചാരികൾക്കായി അഞ്ച് വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസ ലഭ്യമാക്കിയതായി ദുബായ് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു. ഒരു സ്‌പോൺസറുടെയോ ആതിഥേയന്റെയോ ആവശ്യമില്ലാതെ ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകുന്നതാണ് ഈ വിസ.

ഓരോ സന്ദർശനത്തിനും 90 ദിവസം വരെ യുഎഇയിൽ തങ്ങാം. ആവശ്യമെങ്കിൽ 90 ദിവസത്തേക്ക് കൂടി ഇത് നീട്ടാനും ഓപ്‌ഷനുണ്ട്. എന്നാൽ, 180 ദിവസത്തിൽ കൂടുതൽ ഒറ്റത്തവണ യുഎഇയിൽ തങ്ങാനാവില്ല. യുഎഇ പതിവായി സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ, കുടുംബത്തെ സന്ദർശിക്കാൻ എത്തുന്നവർ, ബിസിനസുകാർ എന്നിവർക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് വിസ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

വിസയ്‌ക്ക് വേണ്ട യോഗ്യതകൾ

അപേക്ഷകർക്ക് കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള പാസ്‌പോർട്ട്, സമീപകാലത്തെടുത്ത ഫോട്ടോ, സാധുവായ ആരോഗ്യ ഇൻഷുറൻസ്, റൗണ്ട് ട്രിപ്പ് ടിക്കറ്റ്, കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുമ്പുള്ള ആറ് മാസത്തിൽ 4,000 ഡോളർ (3,85,313രൂപ) പണം ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

യുഎഇയുടെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയും സ്‌മാർട്ട് ആപ്ലിക്കേഷനുകൾ വഴിയും അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷാ ഫോം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സമർപ്പിക്കണം. ആവശ്യമായ ഫീസും അടയ്‌ക്കണം.

ഫീസും മറ്റ് നിയമങ്ങളും

3,713 ദിർഹം (97,660രൂപ) ആണ് ആകെ അപേക്ഷാ ഫീസ്. എല്ലാ രാജ്യക്കാർക്കും ഈ വിസ ലഭിക്കും. വിസ സാധുത കാലയളവിൽ ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാവുന്നതാണ്. ഈ വിസയിലൂടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ ടൂറിസം മേഖലയുടെ സംഭാവന വർദ്ധിക്കും. ഈ വിസ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുകയും ഒന്നിലധികം സന്ദർശനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary

The UAE has introduced a five-year multiple-entry tourist visa that allows visitors to enter the country multiple times without the need for a sponsor or host. Each stay can last up to 90 days, extendable by another 90 days, with a maximum of 180 days per visit. Applicants must meet financial and document requirements, including a valid passport, health insurance, return ticket, and proof of at least $4,000 in savings over the previous six months. The visa is available to all nationalities through the UAE's official digital platforms.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE VISIT VISA, UAE VISA RULES, UAE MULTIPLE ENTRY VISA, UAE VISA MALAYALAM, UAE FIVE YEAR TOURIST VISA MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360