ദുബായ്: യുഎഇയിൽ അടുത്തയാഴ്ചയുടെ തുടക്കത്തോടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച വരെ രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ മേഖലകളിൽ മേഘാവൃതമായ കാലാവസ്ഥയ്ക്കൊപ്പം ഇടിയോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം.
ഒമാൻ ഭാഗത്തുനിന്ന് രൂപപ്പെടുന്ന ന്യൂനമർദ്ദ സ്വാധീനവും അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ വർദ്ധനവുമാണ് മഴയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നത്. ചില പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന കനത്ത ചൂടിന് മഴ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ശക്തമായ പൊടിക്കാറ്റിന് സാദ്ധ്യതയുള്ളതിനാൽ കാഴ്ച മറയാൻ സാദ്ധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി. യാത്രക്കാർ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും മഴയും ശക്തമായ കാറ്റും ഉണ്ടാകുന്ന സാഹചര്യത്തിൽ വാഹനമോടിക്കുമ്പോൾ കൂടുതൽ കരുതൽ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
The UAE National Center of Meteorology forecasts rain across the country from Sunday night to Monday, particularly in eastern and northern regions with thunder. A low-pressure system from Oman and increased moisture are causing the weather change. Authorities issued warnings for potential heavy rain, dust storms affecting visibility, and rough seas, urging caution for commuters and fishermen.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |