SignIn
Kerala Kaumudi Online
Friday, 10 July 2026 6.11 PM IST

ജോലിസ്ഥലത്ത് പ്രശ്നങ്ങളുണ്ടോ? പ്രവാസികൾക്ക് ഒറ്റ ക്ലിക്കിൽ സുരക്ഷയുമായി യുഎഇ

uae
പ്രതീകാത്മക ചിത്രം

അബുദാബി: ജോലിസ്ഥലത്ത് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ സംവിധാനവുമായി യുഎഇ. യുഎഇയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും സുരക്ഷിതമായ ഒരു തൊഴിൽ അന്തരീക്ഷം ഒരുക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ഇതിനായി ദുബായ് ഡിജിറ്റൽ അതോറിറ്റിയും ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് ടൂറിസവും ചേർന്ന് 'ദുബായ് നൗ' എന്ന ആപ്ലിക്കേഷൻ ആരംഭിച്ചു.

ദുബായിലെ നൂറിലധികം സർക്കാർ, സ്വകാര്യ സേവനങ്ങൾ ലഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ദുബായ് നൗ. അതുകൊണ്ട് തന്നെ ദുബായിലെ ഇക്കണോമിക് ഡിപ്പാർട്ട്മെന്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിൽ പരമായ തർക്കങ്ങൾ, ശമ്പളം വൈകുന്നത്, കരാർ ലംഘനങ്ങൾ തുടങ്ങിയ ഏത് പരാതിയും ഈ ആപ്പ് വഴി നൽകാം.

ദുബായ് നൗ ആപ്പിൽ ലോഗിൻ ചെയ്ത ശേഷം യുഎഇ പാസ് ഉപയോഗിച്ച് പരാതി നൽകാവുന്നതാണ്. ഇങ്ങനെ നൽകുന്ന പരാതി ഉടൻതന്നെ ലേബർ ഡിപ്പാർട്ടമെന്റിന്റെ പരിശോധനയിലേയ്ക്ക് പോകും. ഇതുവഴി വളരെ വേഗത്തിൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കും. പരാതിയിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയാൻ ആപ്പിലൂടെ തന്നെ സാധിക്കും.

English Summary

The UAE has introduced a new system to enhance workplace safety for expatriates and all employees. The Dubai Digital Authority and Department of Economic and Tourism launched the 'Dubai Now' app, enabling employees of registered establishments to easily file complaints. Issues like labor disputes, delayed salaries, or contract violations can be reported for quick resolution and tracking by the Labor Department.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE WORKER SAFETY, LABOUR COMPLAINTS, PRAVASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360