SignIn
Kerala Kaumudi Online
Monday, 17 August 2026 3.45 PM IST

പ്രവാസികൾക്ക് കോളടിച്ചു; മലയാള സിനിമ കണ്ട് അരക്കിലോ സ്വർണവും എസ്‌യുവി കാറും സ്വന്തമാക്കാം

cinema
പ്രതീകാത്മക ചിത്രം

അബുദാബി: യുഎഇയിൽ ഇന്ത്യൻ സിനിമ കണ്ട് അരക്കിലോ സ്വർണമോ പുതിയ എസ്‌യുവി കാറോ സ്വന്തമാക്കാൻ അവസരം. വിഒഎക്‌സ് സിനിമാസ് നടത്തുന്ന 'ഫിലിമി ഫീവർ' എന്ന ക്യാമ്പെയിന്റെ ഭാഗമായാണ് സമ്മാനം ലഭിക്കുന്നത്. തിരഞ്ഞെടുത്ത ഇന്ത്യൻ സിനിമകൾക്ക് ടിക്കറ്റ് വാങ്ങുന്നവർക്കാണ് വൻ സമ്മാനനേട്ടത്തിന് അവസരം.

ഓഗസ്റ്റ് മുഴുവൻ നീണ്ടുനിൽക്കുന്ന പ്രമോഷൻ ക്യാമ്പെയിന്റെ ഭാഗമായാണ് ഒരു വിജയിക്ക് 500 ഗ്രാം സ്വർണം സമ്മാനമായി ലഭിക്കുന്നത്. 2,35,000 ദിർഹമാണ് ഇതിന് വിലമതിക്കുന്നതെന്നാണ് സംഘാടകർ പറയുന്നത്. മറ്റൊരു വിജയിക്ക് ഒരു ജെറ്റോർ ടി2 എസ്‌യുവിയാണ് സമ്മാനമായി ലഭിക്കുക.

പങ്കെടുക്കുന്നതെങ്ങനെ

വിഒഎക്‌സ് സിനിമാസിന്റെ വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി ടിക്കറ്റെടുക്കുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. 18 വയസിന് മുകളിലുള്ള യുഎഇയിലെ താമസക്കാർക്ക് പങ്കെടുക്കാം. സ്വ‌ർണ നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക ക്വുആർ കോഡുള്ള ഒരു വൗച്ചർ ലഭിക്കും. നറുക്കെടുപ്പ് പ്രവേശനം പൂർത്തിയാക്കുന്നതിനായി കോഡ് സ്കാൻ ചെയ്ത് ഡ്രീം ദുബായ് ക്യാമ്പെയിൻ പേജ് വഴി വിശദാംശങ്ങൾ നൽകണം. തിയേറ്ററുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് വാങ്ങുന്നവർക്കും നറുക്കെടുപ്പിൽ പങ്കെടുക്കാം. എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ മാർഗത്തിലൂടെതന്നെ ടിക്കറ്റ് വാങ്ങേണ്ടതുണ്ട്. യോഗ്യത നേടുന്ന ഓരോ ടിക്കറ്റും ഒരു എൻട്രിയായിട്ടായിരിക്കും കണക്കാക്കുക.

ജെറ്റോർ ടി2 നറുക്കെടുപ്പ് സെപ്‌തംബർ രണ്ടിനും ഡ്രീം ദുബായ് ഗോൾഡ് നറുക്കെടുപ്പ് സെപ്‌തംബർ മൂന്നിനുമാണ് നിശ്ചയിച്ചിരിക്കുന്നത്. നറുക്കെടുപ്പിന് ശേഷം വിജയികളെ ഫോണിലൂടെയോ ഇമെയിൽ വഴിയോ ബന്ധപ്പെടുന്നതാണ്.

സിനിമകൾ

  • തുടക്കം
  • ഡിസി
  • മാതൃഭൂമി
  • മേ വാർ റെസ്റ്റ് ഇൻ പീസ്
  • നീക്കം
  • അവാരപ്പൻ2
  • വിശ്വനാഥ് ആൻഡ് സൺസ്
  • ബട്‌വാര
  • ഖലീഫ
  • ഐ ആം ഗേം
  • ബത്‌ലഹേം കുടുംബ യൂണിറ്റ്
  • ഇരുമുടി
  • സൈക്കോ
  • ടോക്‌സിക്
  • വാൻ

English Summary

VOX Cinemas in the UAE is running a "Filmy Fever" campaign throughout August. Moviegoers purchasing tickets for selected Indian films can win half a kilogram of gold, valued at AED 235,000, or a new Jetour T2 SUV. UAE residents aged 18 and above are eligible. Draws for these prizes are scheduled for early September.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LUCKY DRAW, CINEMA LUCKY DRAW, UAE EXPATS, GOLD DRAW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360