SignIn
Kerala Kaumudi Online
Tuesday, 11 August 2026 6.50 PM IST

വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവം; എയർ ഇന്ത്യ സിഇഒയെ വിളിച്ചുവരുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം

air-india-turbulence
വിമാനം ആകാശച്ചുഴിയിൽപ്പെട്ട ശേഷമുള്ള ദൃശ്യം

ന്യൂഡൽഹി: ഓഗസ്റ്റ് നാലിന് തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട സംഭവത്തിൽ വിമാനക്കമ്പനിയുടെ സിഇഒയെ വിളിച്ചുവരുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം. സ്ഥാനമൊഴിയുന്ന സിഇഒ കാംപ്‌ബെൽ വിൽസണെയാണ് കേന്ദ്രം വിളിച്ചുവരുത്തിയത്. അപകടത്തിൽ പരിക്കേറ്റ യാത്രക്കാർക്ക് സഹായം നൽകുന്നതിൽ വീഴ്‌ച വരുത്തിയെന്ന പരാതി ഉയർന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി.

ഫുക്കറ്റിൽ നിന്ന് 137 യാത്രക്കാരും എട്ട് ജീവനക്കാരുമായി ഡൽഹിയിലേക്ക് പുറപ്പെട്ട എഐ 2379 എയർബസ് എ 320 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ട് 300 അടി താഴ്‌ചയിലേക്ക് പതിച്ചത്. അപകടത്തിൽ 13 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പെടെ 17പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പിന്നീട് വിമാനത്തിന്റെ പൈലറ്റുമാരിൽ നടത്തിയ ഡ്രഗ് ടെസ്റ്റിൽ ഒരാളുടേതിൽ പോസിറ്റീവ് സൂചനകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ സാമ്പിളുകൾ വിശദമായ പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്.

അപകടത്തെക്കുറിച്ചും പൈലറ്റിന്റെ പരിശോധനാ ഫലത്തെക്കുറിച്ചും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവസ്റ്റിഗേഴഷ ബ്യൂറോയും ഡിജിസിഎയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇരുപൈലറ്റുമാരെയും ഡ്യൂട്ടിയിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്തി. സംഭവത്തിൽ വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡും കോക്‌പിറ്റ് വോയ്‌സ് റെക്കോർഡും അധികൃതർ ശേഖരിച്ചിട്ടുണ്ട്.

English Summary

The Civil Aviation Ministry has summoned Air India CEO Campbell Wilson over the turbulence incident involving flight AI2379 from Phuket to Delhi on August 4. The Airbus A320 reportedly dropped 300 feet, injuring 17 people. Authorities are investigating the incident, including a preliminary positive drug-test result for one pilot and complaints about passenger assistance.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIR INDIA TURBULENCE, AIR INDIA CEO, AVIATION MINISTRY INDIA, AIR INDIA FLIGHT INCIDENT, TURBULENCE NEWS INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360