ബംഗളൂരു: ദി ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ഐഎസ്‌ആർഒ) ബോംബ് ഭീഷണി. ഇന്നുച്ചയോടെയാണ് ബംഗളൂരുവിലെ ഐഎസ്‌ആർഒ തലസ്ഥാനത്ത് ഇമെയിൽ സന്ദേശത്തിലൂടെ ബോംബ് ഭീഷണിയെത്തിയത്.
ഐഎസ്‌ആർഒ ചെയർമാൻ ഡോ.വി. നാരായണന്റെ ഓഫീസിലാണ് ഭീഷണി സന്ദേശമെത്തിയത്. പിന്നാലെ പൊലീസും ബോംബ് സ്‌ക്വാഡും അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.
ഭീഷണി സന്ദേശമയച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. രാജ്യത്തിന് പുറത്തുനിന്നാണോ സന്ദേശമെത്തിയതെന്നും സംശയമുള്ളതായി പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |