SignIn
Kerala Kaumudi Online
Friday, 26 June 2026 4.24 PM IST
 

'പാറ്റകൾ ഭയപ്പെടാറില്ല, അവർക്ക് മരണമില്ല'; ജന്ദർ മന്ദറിൽ പ്രതിഷേധ കൊടുങ്കാറ്റായി അഭിജീത് ദീപ്‌കെ

READ ENGLISH VERSION

abhijeet-dipke

ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധത്തിന് അനുമതി നൽകി പൊലീസ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് വിമാനത്താവളത്തിലെത്തിയാണ് പൊലീസ് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെയ്‌ക്ക് അനുമതി നൽകിയത്. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെ പൊലീസ് വിന്യസിച്ചിട്ടുണ്ട്.

സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസിൽ നിന്ന് ഇന്ന് രാവിലെ എട്ടുമണിക്കാണ് ഡൽഹിയിലെത്തിയത്. ശേഷം ലഡാക്കിലെ ജെൻ സി പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ സോനം വാങ്‌ചുക്ക് അടക്കമുള്ളവർക്കൊപ്പം ജന്ദർമന്ദറിലെ പ്രതിഷേധത്തിന് അനുമതി തേടാൻ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോകുമെന്നാണ് അഭിജീത് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, പൊലീസ് വിമാനത്താവളത്തിലെത്തി അനുമതി നൽകിയതോടെ ഇനി ഇവർ നേരിട്ട് ജന്ദർമന്ദറിലേക്ക് പ്രതിഷേധം നടത്തും.

പ്രവർത്തകർ തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വരേണ്ടെന്നും ജന്ദർമന്ദറിന് സമീപമുള്ള പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ എത്തണമെന്നും അഭിജീത് അഭ്യർത്ഥിച്ചിരുന്നു. കേന്ദ്ര സർക്കാർ കോക്രോച്ച് പാർട്ടിയുടെ നീക്കങ്ങൾ സംശയത്തോടെ കാണുന്നതിനാൽ അഭിജീത് അറസ്റ്റ് ഭയന്നിരുന്നു. തന്റെ വിധി ഭരണഘടനയുടെ കൈകളിൽ വിട്ടുകൊടുക്കുകയാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം എക്‌സിലൂടെ പറഞ്ഞത്.

അതേസമയം, ഇന്ന് പ്രഖ്യാപിച്ച പ്രതിഷേധത്തിൽ ജനക്കൂട്ടം തടിച്ചുകൂടുന്നതിനാൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്നത്‌ മുൻനിർത്തി നടപടി സ്വീകരിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന പൊതുതാൽപ്പര്യ ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
LIVE UPDATES
20 DAYS AGO
Jun 06, 2026 12:14 PM

'രാജ്യത്തെ യുവാക്കൾ ഇനി ഭയപ്പെടില്ല, അവർ പോരാടും. പാറ്റകൾ ഭയപ്പെടാറില്ല, അവർ ഒരിക്കലും മരിക്കില്ല'- ജന്ദർ മന്ദറിൽ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട്  കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു.

20 DAYS AGO
Jun 06, 2026 10:50 AM

ആയിരക്കണക്കിന് സിജെപി അനുകൂലികൾ ജന്ദർമന്ദറിന് മുന്നിൽ പ്രതിഷേധിക്കുന്നു. 

20 DAYS AGO
Jun 06, 2026 10:13 AM

വൈകിട്ട് അഞ്ച് മണിവരെയാണ് പ്രതിഷേധ പരിപാടികൾക്ക് അനുമതി നൽകിയിരിക്കുന്നത്. 

20 DAYS AGO
Jun 06, 2026 10:09 AM

എല്ലാ 'പാറ്റകളും' ജന്ദർമന്ദറിൽ എത്തണമെന്നും പ്രതിഷേധം സമാധാനപരമായിരിക്കുമെന്നും അഭിജീത്ത് ദീപ്‌കെ എക്‌സിൽ കുറിച്ചു. 

20 DAYS AGO
Jun 06, 2026 10:07 AM

സിജെപി വക്താവ് സൗരവ് ദാസ് ഉൾപ്പെടെയുള്ളവർ ജന്ദർമന്ദറിലെത്തി. 

20 DAYS AGO
Jun 06, 2026 09:20 AM

അഭിജീത് വിമാനത്താവളത്തിൽ നിന്ന് ജന്ദർമന്ദറിലേക്ക് പുറപ്പെട്ടു. 

RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, CJP, PROTEST, DELHI, ABHIJEET DIPKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360