SignIn
Kerala Kaumudi Online
Tuesday, 13 October 2026 2.39 AM IST

ലോറിക്കുള്ളിലെ മൃതദേഹം അർജുന്റേത് തന്നെ; ഡിഎൻഎ ഫലം വന്നു, നാളെ രാവിലെയോടെ നാട്ടിലെത്തിക്കും

READ ENGLISH VERSION
arjun

ബംഗളൂരു: കർണാകട ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിക്കുള്ളിലെ മൃതദേഹം കണ്ണാടിക്കൽ സ്വദേശി അർജുന്റേത് തന്നെ. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിഎൻഎ ഫലം വന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. ഇനി സാങ്കേതിക നടപടികൾ മാത്രമേ ഉള്ളുവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭർത്താവ് ജിതിൻ അറിയിച്ചു.

കർണാടക പൊലീസിലെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അനുമതി കിട്ടിയാൽ കാർവാർ എസ്‌പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും.

കേരളത്തിലേക്ക് മൃതദേഹവുമായുള്ള യാത്രയ്‌ക്കായി ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്. ജില്ലാ അതിർത്തിയിൽ ലോറി ഉടമകളുടെ കൂട്ടായ്‌മ വിലാപ യാത്ര ഒരുക്കും. വീടിന് സമീപത്ത് തന്നെയാണ് ചിത ഒരുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ARJUN, SHIROOR LANDSLIDE, KARNATAKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360