SignIn
Kerala Kaumudi Online
Friday, 12 June 2026 10.29 PM IST

മമത ബാനർജിക്ക് വീണ്ടും തിരിച്ചടി,​ പ്രകോപനപരമായ പ്രസംഗത്തിന് മുൻമുഖ്യമന്ത്രിക്കെതിരെ കേസെടുത്തു

READ ENGLISH VERSION
mamata-banerjee-

ന്യൂഡൽഹി: എം.എൽഎമാരുടെയും എം.പിമാരുടെയും വിമത നീക്കം ആഭ്യന്തര കലാപം രൂക്ഷമാക്കിയ തൃണമൂൽ കോൺഗ്രസിൽ കൂനിൻമേൽ കുരുവായി മുൻമുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കേസും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കൊൽക്കത്തയിൽ നടന്ന ഒരു റാലിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പൊലീസ് മമതയ്ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മമതയുടെ പ്രസംഗം പ്രകോപനപരമാണന്ന് കാണിച്ച് നൽകിയ സിലിഗുരി പൊലീസ് സ്റ്റേഷനിൽ തുഷാർ കാന്തി ദാസ് എന്നയാൾ നൽകിയ പരാതിയിലാണ് കേസ്.

പ്രസംഗത്തിൽ പൊതുസമാധാന ലംഘനം,​ സാമുദായിക ഐക്യത്തെ തകർക്കൽ ,​ ജനാധിപത്യ സംവിധാനത്തിന് ഭീഷണിയുണ്ടാക്കുന്നതായ പരാമർശങ്ങൾ എന്നിവ ഉണ്ടായിരുന്നതായാണ് പരാതിയിൽ പറയുന്നത്. അന്വേഷണം നിലവിൽ പ്രാഥമിക ഘട്ടത്തിലാണെന്ന് പൊലീസ് പറഞ്ഞു. പ്രസംഗത്തിന്റെ എല്ലാ വശങ്ങളും അത് നടത്തിയ സന്ദർഭവും വിശദമായി പരിശോധിച്ച് വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം രാഷ്ട്രീയ പ്രേരിതമാണ് കേസെന്നും പാർട്ടി നേതൃത്വത്തെ ലക്ഷ്യം വച്ചുള്ള തുടർച്ചയായ നീക്കങ്ങളുടെ ഭാഗമാണിതെന്നും തൃണമൂൽ നേതൃത്വം ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MAMATA VBANERJEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360