
ചണ്ഡീഗഢ്: ഗുരുഗ്രാമിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാഫിയാ സംഘാംഗങ്ങൾ കൊല്ലപ്പെട്ടു. വിദേശത്തുള്ള കുപ്രസിദ്ധ ഗുണ്ടാത്തലവൻ ദീപക് നന്ദാലിന്റെ സംഘത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
ഇന്നലെ രാത്രി 11.30 ഓടെ ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2 മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രമുഖ വ്യവസായിയായ വിശാൽ ബെറിയുടെ വസതിക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഗുണ്ടാത്തലവൻ ദീപക് നന്ദാലിന് വേണ്ടി വിശാലിൽ നിന്ന് കോടികൾ തട്ടിയെടുക്കാനായിരുന്നു ഇവരുടെ ശ്രമം.
ഈ സമയം സംശയാസ്പദമായ സാഹചര്യത്തിൽ ഒരു കറുത്ത സ്കോർപ്പിയോ കാർ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഗുണ്ടകളെ വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്ന ഗുണ്ടാസംഘം പൊലീസിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. ഇതോടെ പൊലീസും തിരിച്ചടിച്ചു.
ഇരുവിഭാഗവും തമ്മിൽ ഏകദേശം 60 റൗണ്ടോളം വെടിവയ്പ്പുണ്ടായതായാണ് റിപ്പോർട്ട്. ഇതിനിടെ പൊലീസിന്റെ വെടിയേറ്റ് അഞ്ച് ഗുണ്ടകൾക്ക് പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേർ മരിച്ചിരുന്നു. കൊല്ലപ്പെട്ട ഗുണ്ടകളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Four members of the Deepak Nandal mafia gang were killed in a police encounter in Gurugram last night. Three police officers, including an Assistant Sub-Inspector, were injured and are receiving treatment. The gang had reportedly fired at an industrialist's residence in an extortion attempt for Nandal, leading to a shootout. Police are conducting further investigations into the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |