അബുദാബി: ഈ മാസം ഇന്ത്യയിലേയ്ക്ക് പോകാനിരിക്കുന്നവർക്ക് നൂറുകണക്കിന് ദിർഹം ലാഭിക്കാം. റിട്ടേൺ ടിക്കറ്റിന് 30 ശതമാനം വരെ നിരക്ക് കുറഞ്ഞിരിക്കുകയാണ്. വടക്കേ ഇന്ത്യയിലേയ്ക്കുള്ള യാത്രക്കാർക്കാണ് ആയിരം ദിർഹം വരെ നിരക്ക് കുറവുള്ളത്. അതേസമയം, തെക്കേ ഇന്ത്യൻ നഗരങ്ങളിൽ ഇപ്പോഴും ടിക്കറ്റ് നിരക്ക് ഉയർന്നുതന്നെയാണ്. ജൂലായിൽ മാത്രമായിരിക്കും കുറഞ്ഞ നിരക്കുണ്ടായിരിക്കുകയെന്നും ഓഗസ്റ്റോടെ വർദ്ധിക്കാനാണ് സാദ്ധ്യതയെന്നും ട്രാവൽ ഏജന്റുമാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം കർണാടകയിൽ നിരക്ക് കുറവുള്ളതായും ഏജന്റുമാർ പറയുന്നു.
ദുബായിലേക്കാളും അബുദാബിയിൽ നിന്നുള്ള വിമാനങ്ങൾക്കാണ് ടിക്കറ്റ് നിരക്ക് കുറവുള്ളത്. ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേയ്ക്കും നിരക്ക് കുറവുണ്ട്. ഏഴുമുതൽ പത്തുദിവസത്തേക്കാണ് ഇന്ത്യയിലേയ്ക്ക് പോകുന്നതെങ്കിൽ 1080 ദിർഹം മുതലാണ് റിട്ടേൺ ടിക്കറ്റിന് നിരക്ക്.
വേനൽക്കാലത്തെ തിരക്കൊഴിഞ്ഞതാണ് നിരക്കുകൾ കുറയാൻ കാരണമെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു. എന്നാൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് മുമ്പ് കൂടുതൽ കുടുംബങ്ങൾ യാത്ര ചെയ്യുന്നതിനാലും ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ ഡിമാൻഡ് വർദ്ധിക്കുന്നതിനാലും ഓഗസ്റ്റിൽ ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
Airfares from Abu Dhabi to India have seen up to a 30% reduction this month, saving passengers hundreds of dirhams on return tickets. North Indian routes offer savings of up to 1000 dirhams, though South Indian fares remain high, except Karnataka. Travel agents anticipate these reduced fares, currently from 1080 dirhams, will last only through July before increasing in August due to rising demand.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |