SignIn
Kerala Kaumudi Online
Friday, 10 July 2026 12.58 PM IST

'അമ്മയായതിനുശേഷം മതി ഐഎഎസ് ഓഫീസറാകുന്നത്'; വിദ്യാർത്ഥിനികളെ ഉപദേശിച്ച് യുപി ഗവർണർ

-anandiben-patel
ആനന്ദിബെൻ പട്ടേൽ

ലക്‌നൗ: അമ്മയായതിനുശേഷം മാത്രമേ ഐഎഎസ് ഓഫീസറാകുന്നതും അദ്ധ്യാപികയാകുന്നതുമൊക്കെ മോഹിക്കാവൂവെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. കാൺപൂരിലെ സർവകലാശാലയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു 84കാരിയായ ആനന്ദിബെൻ.

'ഐഎഎസ് ഓഫീസറോ അദ്ധ്യാപികയോ ആകുന്നതിനുമുൻപ് ആദ്യം വിദഗ്ദ്ധയായ ഒരമ്മയാകണം. വീട്ടിൽ ആഹാരമുണ്ടാക്കാൻ എല്ലാവരും പഠിച്ചിരിക്കണം. വിവാഹശേഷം പഠനം നിർത്തരുത്. പെൺകുട്ടികൾ വിവാഹശേഷവും തന്റെ അറിവും കഴിവും രാജ്യത്തിന്റെ വളർച്ചക്കായി ഉപയോഗിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്നതിനുശേഷം മക്കൾ എന്താണ് ചെയ്യുന്നതെന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കണം. ചെറിയ ശ്രദ്ധക്കുറവുപോലും അവരുടെ ഭാവിയെ ബാധിക്കും.

രാജ്‌ഭവൻ നിയോഗിച്ച ഒരു നിരീക്ഷണ സമിതി ഫുഡ് ഡെലിവറി ചെയ്യുന്ന പാത്രങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി കണ്ടെത്തി. ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടലിൽ ഈ നെറ്റ്‌വർക്കിനെ പിടികൂടാൻ സാധിച്ചു.

ബിരുദം വർദ്ധിക്കുകയും അതിനൊപ്പം സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കൂടുകയും ചെയ്യുകയാണെങ്കിൽ നമ്മുടെ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ സ്ഥിതിയാണ് വെളിവാക്കുന്നത്. അക്കാദമിക് അറിവിനേക്കാൾ വലുതാണ് ധാർമികമായ മൂല്യങ്ങൾ. വിദ്യാഭ്യാസും കുടുംബത്തിന്മേലുള്ള ഉത്തരവാദിത്തവും തുല്യമായി കൊണ്ടുപോകണം'- ആനന്ദിബെൻ നിർദേശിച്ചു.

English Summary

Uttar Pradesh Governor Anandiben Patel, speaking in Kanpur, advised girls to prioritize becoming expert mothers before pursuing careers like IAS officers or teachers. She emphasized that education shouldn't stop after marriage, and women should contribute to national growth. Patel also noted a Raj Bhavan committee's discovery of drug distribution via food delivery containers, stressing the importance of moral values alongside academic knowledge.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UP GOVERNOR, ANANDIDEN PATEL, GOVERNOR SPEECH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360