SignIn
Kerala Kaumudi Online
Friday, 10 July 2026 2.25 AM IST

മഹാദേവ് ബെറ്റിംഗ് ആപ്പ് : കുറ്റപത്രം സമർപ്പിച്ചു

d

ന്യൂഡൽഹി: 6,000 കോടി രൂപയുടെ മഹാദേവ് വാതുവെപ്പ് ആപ്പ് കുംഭകോണ കേസിൽ സി.ബി.ഐ ആറ് കുറ്റപത്രങ്ങൾ സമർപ്പിച്ചു. മുഖ്യസൂത്രധാരനും മഹാദേവ് ബെറ്റിംഗ് ആപ്പ് സ്ഥാപകനുമായ സൗരഭ് ചന്ദ്രകാർ, സഹസ്ഥാപകൻ രവി ഉപ്പൽ, വിവിധ വാതുവെപ്പ് സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരുൾപ്പെടെ 66 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.

കഴിഞ്ഞ മാസം ഒമാനിൽ പിടിയിലായ ചന്ദ്രകറിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് കുറ്റപത്രം സമർപ്പിച്ചത്.

വിദേശത്ത് നിന്ന് പ്രവർത്തിച്ച മഹാദേവ് ബെറ്റിംഗ് ആപ്പ് സമൂഹമാദ്ധ്യമങ്ങൾ വഴി ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിയിരുന്നു. രാജ്യത്തുടനീളം നിയമവിരുദ്ധ വാതുവെപ്പുകൾ നടത്തി ഉണ്ടാക്കിയ പണം വിദേശത്തേക്ക് കടത്തുകയും ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAHADEVBETTING APP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360