ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോല്‍, ഡീസല്‍ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എഎപി. പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ആണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എണ്ണക്കമ്പനികള്‍ക്ക് 'കൊള്ള ലാഭം' നേടാന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ച കെജ്രിവാള്‍ നിലവില്‍ ഡല്‍ഹിയില്‍ ഏകദേശം ലിറ്ററിന് 102 രൂപയുള്ള പെട്രോള്‍ വില 82 രൂപയായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.
ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ത്യയിലെ ജനങ്ങള്‍ക്ക് അതിന്റെ ഗുണം കിട്ടുന്നില്ല. എണ്ണക്കമ്പനികള്‍ നടത്തുന്ന കൊള്ളയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2014ന് ശേഷം അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയില്‍ നിരവധി തവണ ഇടിവുണ്ടായി. പക്ഷേ രാജ്യത്ത് പെട്രോള്‍ വില അതിനനുസരിച്ച് കുറച്ചില്ല. ഈ വര്‍ഷങ്ങളില്‍ നേടിയ ബംബര്‍ ലാഭം എന്തുചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.
പെട്രോള്‍, ഡീസല്‍ വില കുറക്കുന്നത് പണപ്പെരുപ്പം കുറക്കാന്‍ സഹായിക്കും. കുടുംബങ്ങള്‍ക്കും ബിസിനസുകള്‍ക്കും ആശ്വാസമാകുകയും ചെയ്യുമെന്നും അരവിന്ദ് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറയാന്‍ ഏതാനും മാസങ്ങള്‍ കൂടി കാത്തിരിക്കണമെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി കഴിഞ്ഞയാഴ്ച മാദ്ധ്യങ്ങളോട് പറഞ്ഞത്.
പശ്ചിമേഷ്യയില്‍ യുദ്ധം നടന്നപ്പോള്‍ അമിത വില നല്‍കി വാങ്ങിയ ക്രൂഡ് ആണ് ഉപയോഗിക്കുന്നതെന്നും അതിന്റെ ഭാഗമായുള്ള നേരിയ വിലക്കയറ്റം മാത്രമാണ് ഇന്ത്യയിലുള്ളതെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞിരുന്നു. മറ്റ് രാജ്യങ്ങള്‍ വില വര്‍ദ്ധിപ്പിച്ചതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ തുച്ഛമായ വര്‍ദ്ധനവ് മാത്രമാണുണ്ടായതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Petrol price should be 82 rs per litre says aap
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |