മുംബയ്: വളവിൽ അമിതവേഗത്തിലെത്തിയ മണൽലോറി സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് അത്ഭുതരക്ഷ. ലോറിയുടെ മുൻവശത്തെ ബമ്പറിൽ പിടിച്ചുതൂങ്ങിയാണ് യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മഹാരാഷ്ട്രയിലെ ശ്രീരാംപൂരിലാണ് സംഭവം. അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വളവിലൂടെ പാഞ്ഞെത്തിയ മണൽലോറി യുവതി ഓടിച്ചിരുന്ന സ്കൂട്ടറിലേക്ക് നേരിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞു. ലോറിക്കടിയിലേക്ക് വീഴാനുള്ള സാഹചര്യമുണ്ടായെങ്കിലും നിമിഷനേരത്തിനുള്ളിൽ ലോറിയുടെ മുൻവശത്തെ ബമ്പറിൽ പിടിക്കുകയായിരുന്നു യുവതി. ഇതോടെ വാഹനത്തിന്റെ ചക്രങ്ങൾക്കടിയിൽപ്പെടാതെ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.
ലോറി മുന്നോട്ടുനീങ്ങുന്നതിനിടെ ബമ്പറിൽ പിടിച്ചുനിന്ന യുവതിയുടെ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവായത്. അപകടം നടന്നയുടൻ റോഡിലേക്കു വീണ സ്കൂട്ടർ മാറ്റാൻ പെൺകുട്ടി ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ യുവതിയെ സഹായിക്കുന്നതിന് പകരം ലോറിയിൽനിന്നിറങ്ങിയ ഡ്രൈവർ തർക്കത്തിലേർപ്പെട്ടതായാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ബഹളം കേട്ട് നാട്ടുകാരും വഴിയാത്രക്കാരും സ്ഥലത്ത് തടിച്ചുകൂടി. ഇതിനുപിന്നാലെ ഡ്രൈവർ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായാണ് വിവരം.
A young woman in Shrirampur, Maharashtra, miraculously escaped serious injury after a speeding sand lorry collided with her scooter. She clung to the lorry's front bumper, avoiding being crushed under its wheels. Viral CCTV footage showed the lorry driver arguing with the woman after the accident before fleeing the scene as bystanders gathered.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |