SignIn
Kerala Kaumudi Online
Sunday, 11 October 2026 4.20 PM IST

എന്താ ഇപ്പോ ഉണ്ടായേ! അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് പറന്നുപോയി, യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

accident
അപകടത്തിന്റെ സിസിടിവി ദൃശ്യം

തൂത്തുക്കുടി: അമിതവേഗതയിലെത്തുന്ന വാഹനങ്ങൾ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ വാർത്തയാകാറുണ്ട്. പലപ്പോഴും ഇതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു അപകടത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സത്തൻകുളത്തിനടുത്തുള്ള മണിനഗർ പാലത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. ഒരു ചായക്കടയ്‌ക്ക് മുന്നിൽ കൂട്ടംകൂടി നിന്ന് ചായ കുടിക്കുന്ന യുവാക്കളെയാണ് വീഡിയോയിൽ കാണുന്നത്. കുലശേഖരപട്ടണം മുത്താരമ്മൻ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. കൂട്ടത്തിലൊരാൾ റോഡരികിലെ ബൈക്കിലിരുന്ന് ഫോൺ നോക്കുന്നത് കാണാം. ഞൊടിയിടയിൽ റോഡിലൂടെ വെള്ള നിറത്തിലുള്ള ഒരു കാർ പാഞ്ഞുവരുന്നത് കാണാം. യുവാവ് ഇരുന്ന ബൈക്കിനെ ഇടിച്ച് വലിച്ചിഴച്ചുകൊണ്ടാണ് കാർ പോയത്. ബൈക്കിലിരുന്ന യുവാവ് നിലത്ത് വീഴുന്നതും കാണാം.

ഉടൻതന്നെ യുവാവ് നിലത്ത് നിന്നെഴുന്നേറ്റ് കാറിന് പിന്നാലെ പോകുന്നുണ്ട്. ഉഗ്രശബ്‌ദം കേട്ട് ചായക്കടയ്‌ക്ക് മുന്നിൽ നിന്ന മറ്റ് യുവാക്കളും കാർ പോയ ദിശയിൽ ഓടി. എന്നാൽ, പിന്നീട് യുവാവ് കുഴഞ്ഞുവീണു. ഇയാളെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിർത്താതെ പോയ കാർ പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്‌തിരിക്കുന്നത് നാട്ടുകാർ കണ്ടെത്തി. കാറുടമയും നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായാണ് വിവരം.

വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ നൂറുകണക്കിനുപേരാണ് കമന്റിട്ടിരിക്കുന്നത്. ഭൂരിഭാഗംപേരും യുവാവിന്റെ ഭാഗ്യത്തെക്കുറിച്ചാണ് പറയുന്നത്. ഇത്രയും വലിയ അപകടമുണ്ടായിട്ടും യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ, റോഡിൽ ബൈക്ക് വച്ചതിനെയും പലരും വിമർശിക്കുന്നുണ്ട്. തെറ്റ് യുവാവിന്റെ ഭാഗത്താണെന്നും ചിലർ കുറിച്ചു. യുവാവിന്റെ പേരും മറ്റ് വിവരങ്ങളുമൊന്നും വ്യക്തമല്ല. നിലവിൽ ലക്ഷക്കണക്കിനുപേരാണ് ഈ അത്ഭുതകരമായ രക്ഷപ്പെടലിന്റെ വീഡിയോ കണ്ടിരിക്കുന്നത്.

English Summary

A speeding white car hit a motorcycle near Maninagar Bridge in Sattankulam, Thoothukudi district, Tamil Nadu. The incident was captured on CCTV and has gone viral on social media. The biker reportedly chased the car but later collapsed and was taken to hospital. Locals later found the car parked in an isolated area.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THOOTHUKUDI ACCIDENT VIRAL VIDEO, TAMIL NADU CCTV ACCIDENT, SATTANKULAM CAR BIKE ACCIDENT, VIRAL ACCIDENT VIDEO TAMIL NADU, THOOTHUKUDI ACCIDENT NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360