SignIn
Kerala Kaumudi Online
Sunday, 11 October 2026 1.41 PM IST

സർക്കാരിനെ  മറികടന്ന്  പൊലീസ്  ക്രമസമാധാനം  നടപ്പാക്കേണ്ട; ബാരിക്കേഡുകൾ മാറ്റാൻ ഉത്തരവിട്ട് സുപ്രീം കോടതി

READ ENGLISH VERSION
cjp-protest
സിജെപി പ്രതിഷേധത്തിൽ പൊലീസും പ്രവർത്തകും ഏറ്റുമുട്ടുന്നു

ന്യൂഡൽഹി: ഡൽഹിയിലുടനീളം സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ നീക്കണമെന്നും ആളുകളെ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കണമെന്നും സുപ്രീം കോടതി. മെട്രോ സേവനങ്ങൾ സാധാരണ നിലയിലാകുമെന്ന സർക്കാരിന്റെ ഉറപ്പ് അംഗീകരിച്ച കോടതി ഇന്റർനെറ്റ് സേവനങ്ങൾ പുഃനസ്ഥാപിക്കണമെന്നും ഉത്തരവിട്ടു. ഔദ്യോഗിക കടമകൾ നിർവഹിക്കുന്നതിൽ നിന്ന് അഭിഭാഷകരെ തടയരുതെന്ന് കോടതി വ്യക്തമാക്കി. ഡൽഹി പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട വിവിധ ഹ‌ർജികളിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി.

സർക്കാരിനെ മറികടന്ന് പൊലീസ് ക്രമസമാധാനം നടപ്പാക്കേണ്ടന്ന് കോടതി നിരീക്ഷിച്ചു. പ്രതിഷേധം തടയാൻ പൗരസ്വാതന്ത്ര്യം ഹനിക്കരുത്. ജീവനും സ്വാതന്ത്ര്യവും ഒരുപോലെ പ്രധാനമാണെന്നും കോടതി പറഞ്ഞു. ഹർജികൾ ഫയലിൽ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

അതേസമയം സമാധാനപരമായ പ്രതിഷേധങ്ങൾ അനുവദിച്ചുകൊണ്ട് ഉത്തരവിടണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ട്രെയിനുകൾ അവയുടെ പുറപ്പെടുന്ന സ്റ്റേഷനുകളിൽ നിന്ന് ഡൽഹിയിലെത്താൻ അനുവദിക്കണം. ജന്തർ മന്ദറിന് ചുറ്റും നാല് കിലോമീറ്റർ പരിധിക്ക് പുറത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ എതിർത്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആശ്വാസം തേടി നിരന്തരം സുപ്രീം കോടതിയെ സമീപിക്കുന്നതിലെ അതൃപ്തി അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന് മറുപടിയായി കപിലിന്റെ വിശ്വാസം പുഃസ്ഥാപിക്കണമെന്ന് ആഗ്രഹിക്കുന്നതായി സുപ്രീം കോടതി മറുപടി നൽകി.

പ്രതിഷേധക്കാരെ തടങ്കലിലാക്കിയതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ സംബന്ധിച്ച് ഡൽഹി പൊലീസ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ എന്നിവരുൾപ്പെടെയുള്ളവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചൊവ്വാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമന്നും കോടതി ഉത്തരവിട്ടു.

ഇതിനിടെ ഡൽഹി കൊണാട്ട് പ്ളേസിൽ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐഎസ്‌എഫ് തുടങ്ങിയ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. പ്രവർത്തകരെ പൊലീസ് ബലമായി നീക്കാൻ ശ്രമിച്ചു. നിലവിൽ പ്രതിഷേധം തുടരുന്നതായാണ് വിവരം.

English Summary

The Supreme Court directed authorities to remove barricades across Delhi, restore internet services and allow free movement amid protests. It stressed that civil liberties must not be curtailed to prevent demonstrations and asked police and other officials to submit a report by Tuesday on detentions. Meanwhile, student and youth organisations, including SFI and DYFI, continued protests at Connaught Place.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP, CJP PROTEST, CJP PROTEST DELHI, DELHI PROTEST, SUPREMECOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360