SignIn
Kerala Kaumudi Online
Sunday, 12 July 2026 9.02 PM IST

ആഡംബര വാഹനം പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്ക്; കാർ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും യുവാവിന്  അത്ഭുത രക്ഷപ്പെടൽ

accident-
അമിതവേഗതയിലെത്തിയ മെഴ്സിഡസ് ബെൻസ്

ചണ്ഡീഗഢ്: അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്. ചണ്ഡീഗഢ് സെക്ടർ 26ലെ ഡിസ്‌കോ ക്ലബ്ബിന് പുറത്ത് കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. നിയന്ത്രണം വിട്ട കാർ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറുന്നതിന്റെയും വാഹനം ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും ഒരു യുവാവ് അത്ഭുതകരമായി എഴന്നേറ്റ് നടക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്‌.

അമൻജാത്, അലൻസ് പ്രീത് എന്നിവർക്കാണ് പരിക്കേറ്റത്. ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങിയ ഇവരെ നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിലെ ബഹളത്തിനിടയിൽ മുന്നോട്ടെടുത്ത വാഹനം നാട്ടുകാർ തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത നിമിഷം കാർ റിവേഴ്സ് എടുത്ത് പിന്നിൽ നിന്നിരുന്ന യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടത്തിന് ശേഷം ഡ്രൈവർ കാറുമായി സംഭവസ്ഥലത്തുനിന്ന് അതിവേഗം രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സെക്ടർ 26 പൊലീസ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. വാഹനത്തിന്റെ നമ്പറും ഡ്രൈവറെയും തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, LATESTNEWS, BENZ, MERCEDES BENZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360