SignIn
Kerala Kaumudi Online
Saturday, 24 October 2026 3.53 AM IST

ഹരിയാന വോട്ടെടുപ്പ് ഒക്ടോ. 5ന്, വോട്ടെണ്ണൽ ഒക്‌ടോ.8ന്

vte

ന്യൂഡൽഹി: ബിഷ്‌ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്ത് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി. ഒക്ടോബർ ഒന്നിന് നടത്താൻ നിശ്‌ചയിച്ച വോട്ടെടുപ്പ് ഒക്‌ടോബർ അഞ്ചിലേക്കാണ് മാറ്റിയത്. ഹരിയാനയിലെയും ജമ്മുകാശ്മീരിലെയും വോട്ടെണ്ണൽ ഒക്ടോബർ എട്ടിലേക്കും മാറ്റി. രണ്ട് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ് നടത്താനിരുന്നത്.ആഘോഷങ്ങൾ കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് ബി.ജെ.പി ഹരിയാന ഘടകം തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിച്ചിരുന്നു. ആഘോഷങ്ങളും തുടർച്ചയായ അവധി ദിവസങ്ങളും വരുന്നത് വോട്ടെടുപ്പിനെ ബാധിക്കുമെന്നും പാർട്ടി ചൂണ്ടിക്കാട്ടി. എന്നാൽ ബി.ജെ.പിയുടേത് തോൽവി മുന്നിൽ കണ്ടുള്ള നീക്കമാണെന്ന് കോൺഗ്രസ് പരിഹസിച്ചു. ജമ്മു കാശ്മീരിൽ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് ഈ മാസം 18ന് നടക്കും. രണ്ടാം ഘട്ടം സെപ്‌തംബർ 25നും അവസാനഘട്ടം ഒക്ടോബർ ഒന്നിനുമാണ്. ഹരിയാനയിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360